ADVERTISEMENT

പാലക്കാട് ∙ തിരുനെല്ലായി പുഴയിലെ തടയണയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ടു പ്ലസ്ടു വിദ്യാർഥി മരിച്ചു. വെണ്ണക്കര മണലാഞ്ചേരിയിൽ സലീമിന്റെയും സജിയുടെയും മകൻ ഷിബിൻ (17) ആണു മരിച്ചത്. പൊൽപ്പുള്ളി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് 5നായിരുന്നു അപകടം.

4 സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഷിബിൻ ഒഴുക്കിൽപെടുകയായിരുന്നു. മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഷിബിൻ മുങ്ങിത്താഴ്ന്നു. പിന്നീട് പാലക്കാട് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് അര മണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിലാണു മൃതദേഹം കണ്ടെത്തിയത്. തടയണയിൽ 10 അടിയിലേറെ വെള്ളമുണ്ടായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം കബറടക്കം ഇന്നു നടക്കും. സഹോദരൻ: സൽമാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com