ADVERTISEMENT

പട്ടാമ്പി ∙ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന പരമാധികാര സ്വർണ കടപ്പത്രത്തിൽ (സോവറിൻ ഗോൾഡ് ബോണ്ട്‌) നിക്ഷേപം നടത്തുന്നതിന് ഇന്നു മുതൽ 22 വരെ ഒറ്റപ്പാലം തപാൽ ഡിവിഷനിലെ എല്ലാ സബ് ഓഫിസacുകളിലും അപേക്ഷിക്കാം. 2023-24 ലെ മൂന്നാം സീരീസാണ് ഇക്കാലയളവിൽ വിൽക്കുന്നത്. ഗ്രാമിന് 6144 രൂപയാണ് വില. 8 വർഷ കാലാവധിയുള്ള സ്കീമിൽ 5,6,7 വർഷങ്ങളിൽ എക്സിറ്റ് ഓപ്ഷനുണ്ട്. 2.50 ശതമാനം വീതം പലിശയും ലഭിക്കും. ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ് ബുക്ക്‌ എന്നിവയുടെ കോപ്പിയും അപേക്ഷയോടൊപ്പം സമർപ്പിച്ച് ഈ സ്കീമിൽ നിക്ഷേപിക്കാൻ സാധിക്കുമെന്ന് ഒറ്റപ്പാലം തപാൽ ഡിവിഷൻ സൂപ്രണ്ട് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com