ADVERTISEMENT

പാലക്കാട്‌ ∙ ചെമ്പൈ സ്മാരക ഗവ.സംഗീത കോളജിന്റെ നേതൃത്വത്തിൽ വയലിൻ ആചാര്യൻ നെടുമങ്ങാട് ശിവാനന്ദൻ, മൃദംഗം ആചാര്യൻ പ്രഫ.പാറശാല രവി എന്നിവരെ ആദരിച്ചു. കോളജിലെ പൂർവവിദ്യാർഥികളും ഇവർക്ക് ആദരം അർപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്തിയ ബിഎ പരീക്ഷകളിൽ മ്യൂസിക്, വീണ, വയലിൻ, മൃദംഗം എന്നീ വിഭാഗങ്ങളിൽ ഒന്നാം റാങ്ക് നേടിയ കോളജിലെ വിദ്യാർഥികളായ അഹമ്മദ്‌ ഫിറോസ്, ഹരിത ഹർഷൻ, ഹൃഷികേശ് എസ്.നായർ, പി.വിവേക് എന്നിവരെ അനുമോദിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ.ആർ.മനോജ്‌ കുമാർ അധ്യക്ഷനായി.

വോക്കൽ വിഭാഗം മേധാവി എം.അപർണ, വയലിൻ വിഭാഗം മേധാവിയും പിടിഎ സെക്രട്ടറിയുമായ അനൂപ് പി.ഭാസ്കരൻ, കോളജ് യൂണിയൻ ചെയർമാൻ വിഷ്ണു എന്നിവർ പ്രസംഗിച്ചു. തുടർന്നു നെടുമങ്ങാട് ശിവാനന്ദനും പാറശാല രവിയും ചേർന്നു കച്ചേരി അവതരിപ്പിച്ചു.വയലിനിൽ നെടുമങ്ങാട് ശിവാനന്ദന്റെ മകൾ ഡോ.വി.സിന്ധുവും മൃദംഗത്തിൽ അരുൺ ചന്ദ്രഹാസനും അകമ്പടി ഒരുക്കി. ഒന്നാം വർഷ എംഎ വിദ്യാർഥിയായ അഭിഷേകും സംഘവും ഫ്ലൂട്ട് ഫ്യൂഷനും തേക്കടി രാജനും സംഘവും അവതരിപ്പിച്ച ‘സുവർണ ഗീതങ്ങൾ’ കലാസന്ധ്യയും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com