ADVERTISEMENT

ആനക്കര ∙ ആനക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. പ്ലസ് വൺ പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ സ്കൂളിന് മുന്നിലെ ബസ് സ്റ്റോപ്പിനു സമീപമായിരുന്നു സംഘർഷം. രാവിലെ നടന്ന പരീക്ഷ കഴിഞ്ഞ് പോകുന്നവരും ഉച്ചയ്ക്കുള്ള പരീക്ഷക്ക് എത്തിയവരും തമ്മിലാണ് ഏറ്റുമുട്ടിയത്. വിദ്യാർഥികൾ ഇത്തരത്തിൽ ഏറ്റുമുട്ടുന്നത് പ്രദേശത്തെ വ്യാപാരികൾക്കും നാട്ടുകാർക്കും വാഹന യാത്രക്കാർക്കും വരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മേഖലയിൽ സ്കൂൾ വിടുന്ന സമയത്തും മറ്റും പൊലീസ് സാന്നിധ്യം ഉറപ്പാക്കണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com