ADVERTISEMENT

പൊള്ളാച്ചി ∙ ആനമല കടുവ സംരക്ഷണ കേന്ദ്രത്തിൽ ഉൾപ്പെട്ട  വനപ്രദേശത്ത് ഒരാഴ്ചയ്ക്കിടെ രണ്ട് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പച്ചമല  എസ്റ്റേറ്റ് ശൂടക്കാട് ഭാഗത്ത് വനം വകുപ്പ് നടത്തിയ പരിശോധനയിലാണ്  കുട്ടി ആനയുടെ ജഡം കണ്ടെത്തിയത്. ദിവസങ്ങളോളം പഴക്കമുള്ളതായി അധികൃതർ അറിയിച്ചു. ഇതുപോലെ ആനമല വനപ്രദേശത്ത് ആളിയാർ അടപ്പൻ പുളിമരം ഭാഗത്ത് കഴിഞ്ഞ ദിവസം ആനയുടെ ജഡം കണ്ടെത്തി. 25 വയസ്സുണ്ട്. ആനകളുടെ മരണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com