ADVERTISEMENT

ഒറ്റപ്പാലം∙ ബോക്സിങ്ങിലെ ഒറ്റപ്പാലം പെരുമ ദേശീയതലത്തിലേക്കുയരുന്നു. ഇന്ത്യൻ ബോക്‌സിങ് കൗൺസിലിന്റെ ദേശീയ പ്രൊ ബോക്‌സിങ് ചാംപ്യൻഷിപ്പിൽ ഇടിക്കൂട്ടിലിറങ്ങിയ പനമണ്ണ മഠത്തുംപടിക്കൽ വീട്ടിൽ പ്രവീണിന് (25) ആണു സുവർണ നേട്ടത്തിന്റെ തിളക്കം. കൊൽക്കത്തയിൽ പൂർത്തിയായ ചാംപ്യൻഷിപ്പിൽ 58.62 കിലോഗ്രം  വിഭാഗത്തിലാണു കേരളത്തിനായി പ്രവീണിന്റെ സുവർണ നേട്ടം. അസമിന്റെ മിസാനുൾ ഹഖിനെയാണു പരാജയപ്പെടുത്തിയത്. പ്രതിസന്ധികളെ കഠിന പരിശ്രമത്തിലൂടെ മറികടന്നാണു പ്രവീണിന്റെ സുവർണ നേട്ടം. 2018ലാണു പ്രവീൺ ബോക്‌സിങ് പരിശീലനം തു‌ടങ്ങിയത്. അമച്വർ വിഭാഗത്തിലായിരുന്നു തുടക്കം. 

ആദ്യം ജില്ലാ ചാംപ്യൻഷിപ്പിൽ വിജയം.  പിന്നീട് അമച്വർ വിഭാഗത്തിൽ നിന്നു പ്രഫഷനൽ വിഭാഗത്തിലേക്ക് മാറി. പിന്നാലെ ഇന്ത്യൻ ബോക്‌സിങ് കൗൺസിലിന്റെ റാങ്കിങ് പട്ടികയിൽ ഇടംപിടിച്ചു. തുടർന്നു ദേശീയ മത്സരത്തിന് യോഗ്യത നേടി. ഒറ്റപ്പാലം അയേൺഫിസ്റ്റ് അക്കാദമിയിലാണു പരിശീലനം. ഫാബ്രിക്കേഷൻ തൊഴിലാളിയായ പ്രവീണിന് അക്കാദമിയിലെ പരിശീലകരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണ ലഭിച്ചു. പനമണ്ണ മഠത്തുംപടിക്കൽ പ്രഭാകരന്റെയും ഇന്ദിരയുടെയും മകനാണ്. അയേൺ ഫിസ്റ്റ് അക്കാദമിയിലെ സി.രാമകൃഷ്ണൻ, എ.കെ റഫീഖ് എന്നിവരാണു പരിശീലകർ. ബോക്‌സിങ്ങിൽ ദേശീയ മത്സരത്തിലും സംസ്ഥാന മത്സരങ്ങളിലും മെഡൽ നേടിയവരുടെ നാടാണ്  ഒറ്റപ്പാലം പനമണ്ണ. ഇതിനിടെയാണു പ്രവീണിന്റെ സുവർണനേട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com