ADVERTISEMENT

ചെർപ്പുളശ്ശേരി ∙ ഗവ. വോക്കഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കിടപ്പുരോഗികളെയും ഭിന്നശേഷി വിദ്യാർഥികളെയും സഹായിക്കുന്നതിനു വേണ്ടി ന്യൂസ് പേപ്പർ ചാലഞ്ച് സംഘടിപ്പിച്ചു. 

ചെർപ്പുളശ്ശേരി ഗവ.യുപി സ്കൂളിൽ നടന്ന സപ്തദിന ക്യാംപിന്റെ ഭാഗമായാണു പരിസര പ്രദേശത്തെ വീടുകളിൽ നിന്നു പഴയ ന്യൂസ് പേപ്പറുകൾ ശേഖരിച്ച് വിറ്റ് കുട്ടികൾ മാതൃകയായത്.  കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തി വ്യക്തിത്വ വികസനത്തിനുതകുന്ന വ്യത്യസ്ത പദ്ധതികളാണ് ഒരാഴ്ച നീളുന്ന ക്യാംപിൽ നടപ്പാക്കിയത്. 

NSS-camp-1
ചെർപ്പുളശ്ശേരി ഗവ. വോക്കഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റ്

മുഴുവൻ വിദ്യാർഥികൾക്കും വയോജന പരിപാലനത്തിന് പരിശീലനം നൽകുന്ന ‘വന്ദ്യം വയോജനം’, അടിയന്തര ജീവൻ രക്ഷാപ്രവർത്തനത്തിന് പരിശീലനം നൽകുന്ന ‘രക്ഷിതം’, പൊതു മാലിന്യ ഇടങ്ങളിൽ സൗന്ദര്യവൽക്കരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘സ്നേഹാരാമം’ ലഹരി ഉപയോഗത്തിനെതിരെ ‘വർജ്യസഭ’ കളുടെ സംഘാടനം തുടങ്ങിയവയാണ് ക്യാംപിലൂടെ നടപ്പാക്കിയ പദ്ധതികൾ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, സംസ്ഥാന എക്സൈസ് വകുപ്പ്, സംസ്ഥാന ആരോഗ്യ വകുപ്പ് എന്നിവയും ക്യാംപുമായി സഹകരിച്ചു. 

NSS-camp-2

ചെർപ്പുളശ്ശേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ അസി.സർജൻ ഡോ.ജി.യദുകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർ വിവേക്, സൽമ.കെ.വർഗീസ്, കെ.അബൂബക്കർ, ഹുസൈൻ, എം.പി.സുജിത്, അധ്യാപികമാരായ വി.പ്രദീപ, എം.ജി.ഗീത, കെ.ശാരിക, സി.കെ.ഫാത്തിമത്ത് ഷമീന, ദിയ സുരേഷ് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ് നയിച്ചു. നഗരസഭാധ്യക്ഷൻ പി.രാമചന്ദ്രൻ ക്യാംപ് ഉദ്ഘാടനം ചെയ്തു. വി.ടി.സാദിഖ് ഹുസൈൻ അധ്യക്ഷനായി. ടി.കെ.അബ്ദുൽസലാം, കെ.ടി.മണികണ്ഠൻ, കെ.സൗമ്യ, പിടിഎ പ്രസിഡന്റ് ഷാജി പാറക്കൽ, എ.രാജേഷ്, പ്രിൻസിപ്പൽ കെ.സജിനി, പ്രോഗ്രാം ഓഫിസർ കെ.കെ.ജഹ്ഫർ, യു.കെ.മുഹമ്മദ്, കെ.പി.അഭയ് കൃഷ്ണ എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com