ADVERTISEMENT

പാലക്കാട്∙ അട്ടപ്പാടി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിനെ സമ്പൂർണ സമ്മതിദായക ക്യാംപസായി പ്രഖ്യാപിച്ചു. കോളജിൽ നടന്ന ചടങ്ങിൽ പാലക്കാട്‌ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറും കലക്ടറുമായ ഡോ. എസ്. ചിത്രയാണ് അട്ടപ്പാടി കോളജിനെ പ്രഖ്യാപിച്ചത്. കോളജിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒക്ടോബർ മുതൽ നടത്തിയ ‘യൂത്ത് ടു ബൂത്ത്‌’ എന്ന പ്രത്യേക പരിപാടിയിലൂടെയാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. 

രാജ്യത്തിനാകെ മാതൃകയായിരിക്കുകയാണ് അടപ്പാടി കോളജ് എന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രിൻസിപ്പൽ എ.പി. ആമീൻ ദാസ് പറഞ്ഞു. അസിസ്റ്റന്റ് കലക്ടറും സ്വീപ് ജില്ല നോഡൽ ഓഫീസറുമായ ഒ.വി. ആൽഫ്രട്ട് മുഖ്യാഥിതിയായിരുന്നു. ക്ലബ് അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. വി.നിധിൻ, മണ്ണാർക്കാട് തഹസീൽദാർ ജെറിൻ ജോൺസൺ, ഡെപ്യൂട്ടി തഹസിൽദാർ എം.ജി.മജു, ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ല മാസ്റ്റർ ട്രൈനർ ടി.സത്യൻ, അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫീസർ പി.എ.ഷാനവാസ്‌ ഖാൻ, ഗുഡ് ഫാർമേഴ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സോബി മാത്യു, സിനിമ താരം മീനാക്ഷി, ക്യാംപസ് അംബാസഡർ എസ്. അനന്ദു, കോളജ് ചെയർമാൻ മുഹമ്മദ്‌ ശിഖിൽ എന്നിവർ സംസാരിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com