ADVERTISEMENT

പഴനി ∙ ദണ്ഡായുധപാണി ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവത്തിനു കൊടിയേറ്റി. അടിവാരത്തിലെ പെരിയനായകി അമ്മൻ ക്ഷേത്രത്തിൽ വള്ളി, ദൈവാന സമേതം എഴുന്നള്ളിയ മുത്തുകുമാരസ്വാമിക്ക് അഭിഷേക, ആരാധനകൾക്കു ശേഷം ശിവാചാര്യർ അമൃതലിംഗം, ശെൽവ സുബ്രഹ്മണ്യം എന്നിവരുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം. ഉച്ചപൂജയ്ക്കു ശേഷം ആവിനൻകുടിമല ക്ഷേത്രത്തിൽ ദേവൻമാ‍ർക്കു കാപ്പു കെട്ടുന്ന ചടങ്ങു നടന്നു.

കാവടികളുമായി ഭക്തർ എത്തിയോടെ പഴനി  ഭക്തിമുഖരിതമായി.ഉത്സവച്ചടങ്ങുകളോടനുബന്ധിച്ചു ദിവസേന വള്ളി, ദൈവാന സമേതം മുത്തുകുമാരസ്വാമി എഴുന്നള്ളത്ത് ഉണ്ടായിരിക്കും. 24നു വൈകിട്ട് തിരുകല്യാണച്ചടങ്ങു നടക്കും. 25നാണു തൈപ്പൂയ തേരോട്ടം. ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ മാരിമുത്തു അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com