ADVERTISEMENT

കുഴൽമന്ദം ∙ കണ്ടാത്ത് ഭഗവൽദാസിന്റെ സഹായത്തിൽ തേങ്കുറുശ്ശി സ്വദേശിനിക്ക് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായി. കുറവൻകാട് അങ്ങോട് വീട്ടിൽ പരേതരായ മുരുകാണ്ടി– കമലാക്ഷി ദമ്പതികളുടെ മകൾ ചന്ദ്രിക(44)യ്ക്കാണ് ‘കണ്ടാത്ത്’ തറവാട്ടിലെ അംഗം ഭഗവൽദാസ് വീട് നിർമിച്ചു നൽകിയത്.  കൂലിപ്പണി ചെയ്തു ജീവിക്കുന്ന ചന്ദ്രികയ്ക്ക് സ്വന്തമായി 3 സെന്റ് സ്ഥലം മാത്രമാണുണ്ടായിരുന്നത്. 2017ൽ ലൈഫ് മിഷൻ പദ്ധതിയിൽ  വീടിനായി അപേക്ഷ നൽകിയെങ്കിലും കഴിഞ്ഞ വർഷമാണ് 4 ലക്ഷം രൂപ പാസായത്.

ഇതിനു പുറമെ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മുപ്പതിനായിരം രൂപ സഹായവും ലഭിച്ചു. അവിവാഹിതയായ ഇവരുടെ വിഷമാവസ്ഥ മനസ്സിലാക്കി 10 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് നിർമിച്ചത്. സ്ഥലത്തോട് ചേർന്നുള്ള 3 സെന്റ് സ്ഥലവും ഭഗവൽദാസ് വാങ്ങിനൽകി. ഇന്നലെ രാവിലെ നടന്ന പാലുകാച്ചൽ ചടങ്ങിനു ശേഷം താക്കോൽസമർപ്പണ ചടങ്ങ് തേങ്കുറുശ്ശി പഞ്ചായത്ത് ഉപാധ്യക്ഷ കെ.സ്വർണമണി  ഉദ്ഘാടനം ചെയ്തു. ഭഗവൽദാസ് അധ്യക്ഷനായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com