സബ് ഇൻസ്പെക്ടർ കെ.വി.സുധീഷ് കുമാറിന് ബാഡ്ജ് ഓഫ് ഓണർ
Mail This Article
കോട്ടായി ∙ കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതി പൊലീസ് സബ് ഇൻസ്പെക്ടർ കെ.വി.സുധീഷ് കുമാറിനു ലഭിച്ചു. നിലവിൽ പാലക്കാട് ക്രെംബ്രാഞ്ച് എസ്ഐയാണ്. 2022 സെപ്റ്റംബറിൽ വടക്കഞ്ചേരി ചുവട്ടുപാടത്ത് വയോജന ദമ്പതികളെ വീട്ടിൽ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രതികളെ പിടികൂടിയതിനാണ് അംഗീകാരം. പ്രാഥമിക തെളിവുകൾ ലഭിക്കാതിരുന്ന കേസിൽ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് സേലം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന 8 അംഗം കവർച്ച സംഘത്തെ തേനി മധുര ഭാഗത്തുനിന്നും സാഹസികമായി പിടികൂടിയത്. കവർച്ച ചെയ്യപ്പെട്ട വജ്ര - സ്വർണാഭരണങ്ങളും കണ്ടെടുത്തു. കോട്ടായി പുളിനെല്ലി സ്വദേശിയായ സുധീഷ്കുമാർ 2016 -ൽ എസ്ഐയായാണ് പൊലീസിൽ സേവനം തുടങ്ങിയത്. ഒറ്റപ്പാലം, ഷോളയൂർ, കൊല്ലങ്കോട്, ചാലക്കുടി, ചിറ്റൂർ, പാലക്കാട് ടൗൺ നോർത്ത്, അന്തിക്കാട്, ശ്രീകൃഷ്ണപുരം, വടക്കഞ്ചേരി സ്റ്റേഷനുകളിൽ സബ് ഇൻസ്പെക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മോനിഷയാണ് ഭാര്യ. അൻവിക, ആരവ് എന്നിവർ മക്കൾ.