പോത്തുണ്ടി ഡാം അടച്ചു

Mail This Article
×
നെന്മാറ∙ രണ്ടാം വിള കൃഷിക്കായി തുറന്ന പോത്തുണ്ടി ഡാം കനാലുകൾ അടച്ചു. 55 അടി സംഭരണശേഷിയുള്ള ഡാമിൽ ജലവിതരണം ആരംഭിക്കുമ്പോൾ 25 അടിയായിരുന്നു ജലനിരപ്പ്. ഇന്നലെ ഡാം അടയ്ക്കുമ്പോൾ 6.72 അടി രേഖപ്പെടുത്തി. 2023ഡിസംബർ 26 നാണ് ഒന്നാം ഘട്ട ജലവിതരണം ആരംഭിച്ചത്.
വലതു കനാലിൽ 20 ദിവസവും ഇടതു കനാലിൽ 14 ദിവസവും ജലവിതരണം നടത്തി. മുൻവർഷങ്ങളിൽ 45 ദിവസം വരെ വെള്ളം വിതരണം ചെയ്തിരുന്ന സ്ഥാനത്ത് 23 ദിവസം മാത്രമേ ഈ വർഷം വിതരണം ചെയ്യാൻ കഴിഞ്ഞുള്ളൂ. ശുദ്ധജല വിതരണ പദ്ധതിക്കായി 7 അടി വെള്ളം നീക്കിവയ്ക്കണമെന്നു വാട്ടർ അതോറിറ്റി ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.