ADVERTISEMENT

അയിലൂർ∙ ഇഫ്‌കോ കിസാന്റെ ആഭിമുഖ്യത്തിൽ നെൽവയലിലെ ജലാംശം സെൻസറുകൾ ഉപയോഗിച്ചു കണ്ടെത്തുന്നതിനും വിവരങ്ങൾ കർഷകന്റെ ഫോണിലേക്കു കൈമാറാനും കഴിയുന്ന സംവിധാനം (ആൾട്ടർനേറ്റ് വെയ്റ്റിങ് ആൻഡ് ഡ്രൈയിങ് സെൻസെർസ്) സ്ഥാപിച്ചു തുടങ്ങി.

തിരിഞ്ഞക്കോട് നീർത്തട വികസന സമിതി പരിധിയിലാണ് സെൻസറുകൾ സ്ഥാപിച്ചു തുടങ്ങിയത്. സെൻസറുകൾ സ്ഥാപിക്കുന്നതോടെ മണ്ണിനു മുകളിൽ 2 ഇഞ്ച് കനത്തിൽ വെള്ളമെത്തിക്കഴിഞ്ഞാൽ ജലസേചനം നടത്താനുള്ള സന്ദേശം കർഷകന്റെ ഫോണിലേക്കു എത്തും. മണ്ണിനടിയിൽ 8 ഇഞ്ച് താഴെ വരെ നെല്ലിന്റെ വേരുകൾ വളരുന്നതിനാൽ 6 ഇഞ്ച് താഴേക്കു ജലാംശം കുറഞ്ഞാൽ സന്ദേശം എത്തും.

വളം നിർമാണ കമ്പനിയായ ഇഫ്കോ ആണു മാതൃകാ പദ്ധതി എന്ന നിലയ്ക്ക് ഇപ്പോൾ സൗജന്യമായി കർഷകർക്ക് സ്ഥാപിച്ചു നൽകുന്നത്. 25 കർഷകരുടെ കൃഷിയിടങ്ങളിൽ ഇത് സ്ഥാപിച്ചു. തിരിഞ്ഞക്കോട് നീർത്തട വികസന സമിതി ഭാരവാഹികളായ  കെ.മണികണ്ഠൻ, ആർ.ചന്ദ്രൻ, എസ്.എം. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ വിശദാംശവും കർഷകർക്കും പ്രായോഗിക പരിശീലനവും നടപ്പാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com