ADVERTISEMENT

ഒറ്റപ്പാലം∙ മനിശ്ശേരിയിൽ ‍ഓടിക്കൊണ്ടിരുന്ന റോഡ് റോളറിനു തീപിടിച്ചു. കുളപ്പുള്ളി‍-ഒറ്റപ്പാലം റോഡിൽ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനാണു സംഭവം.  കുളപ്പുള്ളിയിൽ നിന്ന് ഒറ്റപ്പാലത്തേക്കു വന്നിരുന്ന റോഡ് റോളർ,  ഓടിക്കൊണ്ടിരിക്കെ എൻജിൻ ഭാഗത്തുനിന്നു പുകയുയരുകയും ഇതിനു പിന്നാലെ തീപിടിക്കുകയുമായിരുന്നു.  പട്ടാമ്പിയിൽ നിന്നും ഷൊർണൂരിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനയുടെ 3 യൂണിറ്റുകളും പ്രദേശവാസികളും ചേർന്നാണു തീയണച്ചത്. റോഡിൽ വാഹനഗതാഗതം ഒരു മണിക്കൂറോളം ഭാഗികമായി തടസ്സപ്പെട്ടു. റോഡിനു നടുവിൽ നിന്നിരുന്ന റോഡ് റോളറിനെ യന്ത്രസഹായത്തോടെ പാതയോരത്തേക്കു മാറ്റിയിട്ടതോടെയാണു വാഹനഗതാഗതം  സുഗമമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com