പാലക്കാട് ജില്ലയിൽ ഇന്ന് (06-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഗതാഗതം മുടങ്ങും: തൃത്താല ∙ പരുതൂർ പള്ളിപ്പുറം ഗവ. ആശുപത്രി റോഡിന്റെ നവീകരണപ്രവൃത്തികൾ ഇന്ന് ആരംഭിക്കുന്നതിനാൽ 15 ദിവസം ഇതു വഴി ഗതാഗതം മുടങ്ങും. പള്ളിപ്പുറം ആശുപത്രിയിലേക്കു വാഹനങ്ങളിൽ വരുന്നവർ കരിയന്നൂർ റോഡ് വഴിയോ പരുതൂർ റോഡ് വഴിയോ എത്തണം.
സീനിയർ ഓപ്പൺ ചെസ്
പട്ടാമ്പി ∙ പട്ടാമ്പി ചെസ് ക്ലബ് ജില്ലാ തല സീനിയർ ഓപ്പൺ ചെസ് മത്സരം നടത്തും. 10ന് രാവിലെ 9ന് ശങ്കരമംഗലം ശിവക്ഷേത്രം ഓഡിറ്റോറിയത്തിലാണ് മത്സരം. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മുഹമ്മദ് അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ഒന്നാം സമ്മാനം 5000 രൂപയും, രണ്ടാം സമ്മാനം 3000 രൂപയും, മൂന്നാം സമ്മാനം 2000 രൂപയും, നാലാം സമ്മാനം 1000 രൂപയും നൽകും. ഫോൺ. 9496351944.
വൈദ്യുതി മുടക്കം
കടമ്പഴിപ്പുറം ∙ വൈദ്യുത ലൈനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ റജിസ്റ്റർ ഓഫിസ്, പഞ്ചായത്ത് ഓഫിസ്, പുഞ്ചപ്പാടം സ്കൂൾ, അപകട വളവ്, സ്രാമ്പിക്കൽ പടി റോഡ്, തലയണക്കാട് ഗോശാല, എന്നീ പരിസരങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.