ADVERTISEMENT

ചിറക്കൽപടി ∙ ദേശീയപാത ചിറക്കൽപടിക്കു സമീപം നിർത്തിയിട്ടിരുന്ന ബൈക്കുകളിലേക്ക് കാർ ഇടിച്ചുകയറി. ഒഴിവായത് വൻ ദുരന്തം. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു സംഭവം. മൈത്രി ഓഡിറ്റോറിയത്തിനടുത്തു കടകൾക്കു സമീപം റോഡരികിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളും മറ്റൊരു ബൈക്കുമായി യാത്രികനുമുണ്ടായിരുന്നു. ഇതിനിടെ പാലക്കാടു ഭാഗത്തു നിന്നു വന്നിരുന്ന കാർ ബൈക്കുകളിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ തകർന്നു. ബൈക്കിലിരുന്ന യാത്രികൻ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. 

അപകടം നടക്കുമ്പോൾ മറ്റു ബൈക്കുകളിലുള്ളവർ സ്ഥലത്തില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ദിവസങ്ങൾക്കു മുൻപു മൈത്രി ഓഡിറ്റോറിയത്തിനു സമീപം കാർ മരത്തിലിടിച്ച് അപകടം നടന്നിരുന്നു. അശ്രദ്ധയും അമിത വേഗവുമാണ് അപകടങ്ങൾക്കിടയാക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com