ADVERTISEMENT

ഊട്ടി∙ കൂനൂരിലെ ഡോൾഫിൻ നോസിലെത്തിയ ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ കൊക്കയിലേക്ക് ചാടി ജീവനൊടുക്കി. ഗുൽക്ക സ്വദേശിയായ സിദ്ധാർത്ഥ് (35) ആണ് മരിച്ചത്. തനിച്ച് കൂനൂരിൽ എത്തിയ ഇയാൾ വാടകക്കാറിലാണ് ഡോൾഫിൻ നോസിലെത്തിയത്.  കടൽ നിരപ്പിൽ നിന്നു 5536 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ സംരക്ഷണവേലി കടന്നു പാറയിൽ കയറി താഴേക്ക് ചാടുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ പോലീസും അഗ്നിരക്ഷാസേനയും ചേർന്ന്  ആദിവാസികളുടെ സഹായത്തിൽ താഴെ കാട്ടിൽ തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തി തൊട്ടിൽ കെട്ടിയാണ് മലയുടെ മുകളിൽ എത്തിച്ചത്. അഞ്ചുമണിക്കൂറിന് ശേഷമാണ് മൃതദേഹം മലമുകളിൽ എത്തിച്ചത്. കൂനൂർ പോലീസ്  അന്വേഷിച്ചു വരുന്നു.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com