ADVERTISEMENT

ഗതാഗതം നിരോധിക്കും: ഒറ്റപ്പാലം∙ മാന്നനൂർ റോഡിൽ വാണിയംകുളം മുതൽ ചെറുകാട്ടുപുലം വരെ റീ ടാറിങ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്നു മുതൽ ഇതുവഴി ഗതാഗതം നിരോധിക്കും.

ലവൽ ക്രോസ് അടച്ചിടും
കഞ്ചിക്കോട് ∙ കഞ്ചിക്കോട്–കൊട്ടേക്കാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ കഞ്ചിക്കോട് കൊട്ടേക്കാട് റോഡിലുള്ള ലവൽ ക്രോസ് നമ്പർ–156, 9നു രാവിലെ 8 മുതൽ വൈകിട്ട് 5 വരെ അടച്ചിടുമെന്നു റെയിൽവേ അസിസ്റ്റന്റ് ഡിവിഷനൽ എൻജിനീയർ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ പുത്തൂർ– കടുക്കാംകുന്നം–മന്തക്കാട്–മലമ്പുഴ വഴി പോകണം.

ജല വിതരണം മുടങ്ങും
പട്ടാമ്പി ∙ ജല അതോറിറ്റിയുടെ പട്ടാമ്പി സെക‍്ഷന് കീഴിലെ നെല്ലായ, കുലുക്കല്ലൂർ പമ്പ് ഹൗസിൽ ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കുന്നതിനാൽ ഇന്നും നാളെയും (8,9) നെല്ലായ, കുലുക്കല്ലൂർ പ്രദേശങ്ങളിൽ ജല വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി പട്ടാമ്പി സെക് ഷൻ അസി. എൻജിനീയർ അറിയിച്ചു.

ഓവർസീയർ നിയമനം
പാലക്കാട്∙ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസിലേക്ക് കരാർ അടിസ്ഥാനത്തിൽ ഓവർസീയർ നിയമനത്തിന് ഫെബ്രുവരി 12 ന് രാവിലെ 10.30ന് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്രായം 2024 ഫെബ്രുവരി 13 ന് 35 കവിയരുത്. സർക്കാർ അംഗീകൃത ബിടെക്/ഡിപ്ലോമ സിവിൽ ആണ് യോഗ്യത. താൽപര്യമുള്ളവർ ഫോട്ടോയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി പാലക്കാട് ബ്ലോക്ക് പഞ്ചായത്തിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.lsg.kerala.gov.inൽ ലഭിക്കും. 04912543310.

ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) 
പാലക്കാട്∙ ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് രണ്ടാം എൻസിഎ-എസ്സി (കാറ്റഗറി നമ്പർ 638/2022) തസ്തികയുടെ അഭിമുഖം 16ന് രാവിലെ 9.30ന് എറണാകുളം ജില്ലാ പിഎസ്‌സി ഓഫിസിൽ  നടത്തും. അഭിമുഖത്തിന് എത്തുന്നവർ  വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും അസ്സൽ സർട്ടിഫിക്കറ്റുകളും ഇന്റർവ്യൂ മെമ്മോയും തിരിച്ചറിയൽ രേഖയും സഹിതം നേരിട്ടെത്തണം. 0491-2505398.

ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് സഹായധനം നൽകും
പാലക്കാട്∙ സാമൂഹിക നീതി വകുപ്പ് ഭിന്നശേഷിയുള്ള  സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന 40% അതിനു മുകളിലോ ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് ധനസഹായം നൽകുന്നു. അപേക്ഷകൾ സുനീതി പോർട്ടൽ suneethi.sjd.kerala.gov.in ൽ ഓൺലൈനായി നൽകാം.

യോഗങ്ങളിൽ പങ്കെടുക്കണം
പാലക്കാട് ∙ കേന്ദ്ര അവഗണനയ്ക്കെതിരെ ഇന്നു  പഞ്ചായത്ത് തലത്തിൽ എൽഡിഎഫ് സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മയിലും നാളെ രാവിലെ 10ന് ആലത്തൂരിലും ഉച്ചയ്ക്കു 3ന് പാലക്കാടും നടക്കുന്ന ലോക്സഭാ മണ്ഡലംതല എൻസിപി നേതൃയോഗങ്ങളിലും എൻസിപി പ്രവർത്തകർ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി അറിയിച്ചു. മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തെ ഔദ്യോഗിക വിഭാഗമായി തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ച ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ട്രെയിൻ വൈകി ഓടും
പാലക്കാട് ∙ ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഷൊർണൂർ ജംക്‌ഷൻ – കോയമ്പത്തൂർ ജംക്‌ഷൻ എക്സ്പ്രസ് ഇന്നു മുതൽ 15 വരെ ഒരു മണിക്കൂർ വൈകി ഓടും.

സിവിൽ സർവീസ്സെമിനാർ
കൊല്ലങ്കോട് ∙ പാലക്കാട് ഡവലപ്മെന്റ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന സിവിൽ സർവീസ്, ഡിഫൻസ് സർവീസ് പരീക്ഷകളെ കുറിച്ചുള്ള സെമിനാർ 10ന് ഉച്ചയ്ക്കു 2നു കൊല്ലങ്കോട് ശ്രീവിദ്യാലയ കോൺഫറൻസ് ഹാളിൽ നടക്കും. കെ.ബാബു എംഎൽഎ ഉദ്ഘാടനം ചെയ്യും. ഫോൺ: 9447124354.

കൂടിക്കാഴ്ച 12ന്
ശ്രീകൃഷ്ണപുരം∙ ശ്രീകൃഷ്ണപുരം ഗവ.എൻജിനീയറിങ് കോളജിലെ ബസ് ഡ്രൈവർ, ക്ലീനർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. പത്താം ക്ലാസ്, ഹെവി വെഹിക്കിൾ ഡ്രൈവിങ്ങിൽ അഞ്ച് വർഷത്തെ പരിചയം, ഒരു വർഷം കാലാവധിയുള്ള ബാഡ്ജ്, ലൈസൻസ്,പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയാണ് ഡ്രൈവർക്കുള്ള യോഗ്യത. ഒരു വർഷത്തെ പരിചയം, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്,ശാരീരിക ക്ഷമതാ സർട്ടിഫിക്കറ്റ് എന്നിവയാണ് ക്ലീനർക്കുള്ള യോഗ്യത. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി ഈ മാസം 12ന് രാവിലെ 11ന് കോളജ് ഓഫിസിൽ എത്തണം.  0466-2260565.

നേത്രചികിത്സാ ക്യാംപ് 11ന് 
ചെർപ്പുളശ്ശേരി ∙ സത്യസായി സേവാസമിതിയും അഹല്യ കണ്ണാശുപത്രിയും ചേർന്ന് 11ന് രാവിലെ 9.30 മുതൽ ചെർപ്പുളശ്ശേരി ഗവ.ഹൈസ്കൂളിൽ നേത്രചികിത്സാ ക്യാംപ് നടത്തും. ഫോൺ: 9947548909.

പ്രതിഷ്ഠാ ദിനാഘേ‍ാഷം
പട്ടാമ്പി ∙ മരുതൂർ വൈലീരിക്കാവ് , ചെന്തോട്ട്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘേ‍ാഷം 10, 11 തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടും ക്ഷേത്രം മേൽശാന്തി പുലാശ്ശേരി മനയ്ക്കൽ ഗിരീശൻ നമ്പൂതിരിപ്പാടും കാർമികത്വം വഹിക്കും. 10ന് രാവിലെ വിശേഷാൽ പൂജകൾ, വൈകിട്ട് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, 11ന് രാവിലെ 5.30ന് മഹാഗണപതിഹോ,ം 10.30ന് ഭക്തി പ്രഭാഷണം, ഉച്ചയ്ക്ക് പ്രസാദ ഉൗട്ട്, വൈകിട്ട് 4.30ന് സമൂഹ ലക്ഷാർച്ചന, ദീപാരാധന, കലശാഭിഷേകം , നിറമാല , ചുറ്റുവിളക്ക് തായമ്പക എന്നിവ നടക്കും.

ബൂസ്റ്റർ കോച്ചിങ് ക്യാംപ്
വിളയൂർ ∙ പഞ്ചായത്തിലെ 15ാം വാര്‍ഡ് അംഗം മുജീബ് കരുവാൻകുഴിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി വിദ്യാർഥികൾക്ക് ബൂസ്റ്റർ കോച്ചിങ് ക്യാംപ് ആരംഭിച്ചു. ഭയമില്ലാതെ പരീക്ഷ നേരിടുന്നതിനെക്കുറിച്ച് മോട്ടിവേഷൻ ക്ലാസെടുത്തു മുജീബ് കരുവാന്‍കുഴി ഉദ്ഘാടനം ചെയ്തു. കൂരാച്ചിപ്പടിയിലെ വാര്‍ഡ് അംഗത്തിന്റെ ‘വിഷൻ 15’ സേവാഗ്രാം ഓഫിസിൽ ആണ് ക്ലാസുകൾ നടക്കുക. വാര്‍ഡിലെയും പരിസരപ്രദേശങ്ങളിലെയും എസ്എസ്എൽസി പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികളാണ് ക്ലാസുകളിൽ പങ്കെടുക്കുന്നത്. ഇംഗ്ലിഷ് അധ്യാപിക അമൃത പദ്ധതി വിശദീകകരിച്ചു. വാർഡ്  ഓഫിസ് കോ - ഓർഡിനേറ്ററും അധ്യാപികയുമായ കെ.പി.ശൈലജയാണ് ക്യാംപിന്റെ കോ - ഓര്‍ഡിനേറ്റര്‍. 

വൈദ്യുതി മുടക്കം
കടമ്പഴിപ്പുറം ∙ വൈദ്യുത ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോളശ്ശേരി, മണ്ടഴി, കോന്തം കുഴി, എന്നീ ട്രാൻസ്ഫോമർ പരിധിയിലും, പുഞ്ചപ്പാടം സ്കൂൾ, അപകട വളവ്, സ്രാമ്പിക്കൽ പടി റോഡ്, തലയണക്കാട് ഗോശാല, അയങ്ങോട്ടു കളം, ഞാറക്കോട്ടിൽ എന്നീ പ്രദേശങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പുതുശ്ശേരി ∙ കെഎസ്ഇബി കഞ്ചിക്കോട് സെക്‌ഷന്റെ പരിധിയിലുള്ള കുരുടിക്കാട്, ദേവി നഗർ, ജവാഹർ നഗർ, ഉദയാനഗർ, നരകംപുള്ളി, ഉല്ലാസ്നഗർ, ശാസ്ത്രി നഗർ, പ്രീകോട്ട് കോളനി, ശക്തി നഗർ, ഭഗവതി നഗർ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9.30 മുതൽ 1.30 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com