പാലക്കാട് ജില്ലയിൽ ഇന്ന് (09-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
പ്രതിഷ്ഠാദിനം നാളെ: കോങ്ങാട് ∙ കുണ്ടുവംപാടം ചെറുകുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം (നിറമാല) നാളെ. ചടങ്ങുകൾക്ക് അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. വിശേഷാൽ പൂജകൾ, അഷ്ടപദി, ഭജന രാവിലെ 11 മുതൽ പ്രസാദഊട്ട്, വൈകിട്ട് 3.45 ന് മേജർ സെറ്റ് പഞ്ചവാദ്യത്തിന്റെയും ഗജവീരന്റെയും അകമ്പടിയോടെ എഴുന്നള്ളിപ്പ്. തുടർന്ന മേളം, 7 ന് നാഗസ്വരം, 7.30 ന് പ്രസാദഊട്ട്, 8 ന് തായമ്പക എന്നിവ നടക്കും.
പൂഴിയപറമ്പ് താലപ്പൊലി ഇന്ന്
ശ്രീകൃഷ്ണപുരം∙ മണ്ണമ്പറ്റ പൂഴിയപറമ്പ് നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഇന്ന് ആഘോഷിക്കും. രാവിലെ പ്രത്യേക പൂജകൾ, വൈകിട്ട് 4 മുതൽ പകൽവേലകൾ, എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, മേളം, രാത്രി 8 മുതൽ തായമ്പക, 9.30ന് ശ്രീഭൂതനാഥം ബാലെ എന്നിവയുണ്ടാകും. പുലർച്ചെ 3.30 മുതൽ താലം നിരത്തൽ, രാത്രി വേല എഴുന്നള്ളിപ്പ് എന്നിവ നടക്കും. ഇന്നലെ വിവിധ കാളവേലകൾ ക്ഷേത്രത്തിലെത്തി.
കതിർ താലപ്പൊലി ഉത്സവം ഇന്ന്
പാലക്കാട് ∙ കാരേക്കാട്ടുപറമ്പ് കൊറ്റംകുളത്തി ഭഗവതി ക്ഷേത്രത്തിലെ കതിർ താലപ്പൊലി ഉത്സവം ഇന്ന് ആഘോഷിക്കും. രാവിലെ പൂജകൾക്കു ശേഷം 8.30ന് വൈദ്യനാഥപുരം കൊറ്റംകുളത്തി ഭഗവതി ക്ഷേത്രത്തിൽ നിന്ന് വാളും പീഠവും എഴുന്നള്ളിക്കൽ. വൈകിട്ട് 4നു കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ ആന, വാദ്യം, നാടൻ കലകൾ സഹിതം കാഴ്ചശീവേലി ആരംഭിച്ച് രാത്രി ക്ഷേത്രത്തിലെത്തും.
ഗതാഗതം മുടങ്ങും
വാണിയംകുളം∙ കണ്ണിയംപുറം തൃക്കങ്ങോട് റോഡിന്റെ റീടാറിങ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്നും നാളെയും ഇതുവഴി ഗതാഗതം തടസ്സപ്പെടും.
നാളെ ഗതാഗത നിയന്ത്രണം
അലനല്ലൂർ∙ അയ്യപ്പൻകാവ് താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി നാളെ വൈകിട്ടു 3.30 മുതൽ രാത്രി 8 വരെ മേലാറ്റൂർ ഭാഗത്തു നിന്നു വരുന്ന ദീർഘദൂര ചരക്കു വാഹനങ്ങളും, യാത്രാ വാഹനങ്ങളും കുളപ്പറമ്പിൽ നിന്നു തിരിഞ്ഞു വെട്ടത്തൂർ വഴി കരിങ്കല്ലത്താണിയിലേക്കും, മണ്ണാർക്കാട്ടു നിന്നു വരുന്ന ഇത്തരം വാഹനങ്ങൾ ഭീമനാട് നിന്നു തിരിഞ്ഞു നാട്ടുകൽ ഭാഗത്തേക്കും പോകണമെന്നു നാട്ടുകൽ പൊലീസ് അറിയിച്ചു.
വൈദ്യുതി മുടക്കം
നെന്മാറ ∙ 110 കെവി സബ്സ്റ്റേഷനിലേക്ക് വരുന്ന ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 12 മുതൽ 14 വരെ രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ കയറാടി ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.