ADVERTISEMENT

മുടപ്പല്ലൂർ ∙ ഉണക്ക് ബാധിച്ച് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തം. മുടപ്പല്ലൂർ ടൗണിൽ പൂർണമായും ഉണങ്ങിയ ഒരു മരവും ശിഖിരങ്ങൾ ഏറെക്കുറെ ഉണങ്ങി ദ്രവിച്ച മറ്റൊരു മരവുമുണ്ട്.അപകടാവസ്ഥയിലുള്ള ഈ രണ്ട് മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ബന്ധപ്പെട്ട അധികാരികളോടെല്ലാം പല തവണ ആവശ്യപ്പെട്ടിട്ടും നടപടി ആയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.  ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ നവകേരള സദസ്സിൽ പങ്കെടുത്ത് പരാതി കൊടുത്തിട്ടുണ്ടെന്നും ഇതുവരെ തനിക്ക് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും പൊതു പ്രവർത്തകനായ ഗഫൂർ മുടപ്പല്ലൂർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com