ADVERTISEMENT

മുതലമട ∙ ചുള്ളിയാർമേട്ടിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മരത്തിലിടിച്ചതിനെ തുടർന്നു മരച്ചില്ലകൾ പൊട്ടി വീടിനു മുകളിലേക്കു വീണു. ഇന്നലെ വൈകിട്ടാണ് അപകടം. മംഗലം–ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയിൽ ചുള്ളിയാർമേടുള്ള മുതലമട പഞ്ചായത്ത് ഓഫിസ് കഴിഞ്ഞുള്ള വളവു തിരിയുന്നതിനിടെയാണ് അപകടം ഉണ്ടായത്. കണ്ടെയ്നർ ലോറി ഇടിച്ചതിനെ തുടർന്നു മരത്തിന്റെ ഒരു ഭാഗം പൊട്ടി സമീപത്തുള്ള ബഷീറിന്റെ വീടിനു മുകളിലേക്കു വീഴുകയായിരുന്നു. 

മുതലമട ചുള്ളിയാർമേട് വളവിൽ കണ്ടെയ്നർ ലോറി ഇടിച്ചതിനെ തുടർന്നു മരത്തിന്റെ ഒരു ഭാഗം സമീപത്തെ ബഷീറിന്റെ വീടിനു മുകളിലേക്കു വീണ നിലയിൽ.
മുതലമട ചുള്ളിയാർമേട് വളവിൽ കണ്ടെയ്നർ ലോറി ഇടിച്ചതിനെ തുടർന്നു മരത്തിന്റെ ഒരു ഭാഗം സമീപത്തെ ബഷീറിന്റെ വീടിനു മുകളിലേക്കു വീണ നിലയിൽ.

വീഴ്ചയുടെ ആഘാതത്തിൽ വീടിനു കേടുപാട് സംഭവിച്ചിട്ടുണ്ട്. എന്നാൽ ആളപായമില്ല. പിന്നീട് മരത്തിന്റെ ചില്ലകൾ നീക്കം ചെയ്യുകയായിരുന്നു. ചരക്കു വാഹനങ്ങൾ ഉൾപ്പെടെ വരുന്ന പ്രധാന അന്തർ സംസ്ഥാന പാതയാണു കൊച്ചിയിൽ നിന്നു പൊള്ളാച്ചിയിലേക്കുള്ള മംഗലം–ഗോവിന്ദാപുരം സംസ്ഥാനാന്തര പാത. 

ഈ റോഡിലൂടെ വന്നു പരിചയമില്ലാത്ത ചരക്കു വാഹനങ്ങൾ നിയന്ത്രണം തെറ്റി റോഡരികിലുള്ള മരത്തിലിടിച്ച് അപകടം ഉണ്ടാകുന്നതു മുൻപും ഒട്ടേറെ തവണ സംഭവിച്ചിട്ടുണ്ട്. അപകട വളവ് ആണ് എന്നു സൂചനകൾ ഉണ്ടെങ്കിലും സ്പീഡ് ബ്രേക്കിങ് സംവിധാനം ഇല്ലാത്തതാണു പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com