പാലക്കാട് ജില്ലയിൽ ഇന്ന് (13-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഒഴിവുകൾ
പാലക്കാട്∙ പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ അട്ടപ്പാടി ഐടിഡിപി ഓഫിസിന്റെ നിയന്ത്രണത്തിലുള്ള അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്കു എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപികയെ നിയമിക്കുന്നു. ഇംഗ്ലിഷ് വിഷയത്തിൽ ബിരുദം, ബിഎഡ്, കെ-ടെറ്റ് കാറ്റഗറി-3 എന്നീ അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. പ്രായപരിധി 18 - 40. അർഹരായവർ 14ന് രാവിലെ 11 ന് മുക്കാലിയിലെ അട്ടപ്പാടി മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവ യുമായി എത്തണം 9947681296.
സർട്ടിഫിക്കറ്റ് കൈപ്പറ്റണം
കൊപ്പം ∙ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ 2018 മുതല്‍ 21 വരെയുള്ള കാലയളവില്‍ വിജയിച്ച് ഇതുവരെയും സ്കില്‍ സര്‍ട്ടിഫിക്കറ്റോ ട്രേഡ് സര്‍ട്ടിഫിക്കറ്റോ കൈപ്പറ്റാത്ത വിദ്യാര്‍ഥികള്‍ സ്കൂളില്‍ എത്തി വാങ്ങേണ്ടതാണ്.