ADVERTISEMENT

പട്ടാമ്പി ∙ ശുദ്ധജല വിതരണ പദ്ധതിയിലെ പൈപ്പ് പെ‍ാട്ടി ജലം പാഴാകുന്നത് പട്ടാമ്പിയിൽ പതിവ് കാഴ്ചയാണ്. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ജല വിതരണ പൈപ്പുകൾ ബസ് സ്റ്റാൻഡ് മുതൽ മേലെ പട്ടാമ്പി വരെ റോഡിന് നടുവിലൂടെയാണ് കടന്നുപോകുന്നത്. നേരത്തെ റോഡരികിൽ സ്ഥാപിച്ച പൈപ്പുകൾ ടൗണിൽ റേ‍ാഡ് വീതി കൂട്ടിയതോടെ റോഡിന് നടുവിലുമായി. കാലപ്പഴക്കമേറെയുള്ള പൈപ്പുകൾ ഇടയ്ക്കിടെ പെ‍ാട്ടും. പൈപ്പ് പെ‍ാട്ടിയാൽ അറ്റകുറ്റ പണിക്ക് റേ‍ാഡ് പൊളിക്കാതെ മറ്റു വഴിയുമില്ല. റോഡ് പൊളിയ്ക്കുന്നിടത്ത് പിന്നീട് വലിയ കുഴി രൂപപ്പെടും.

മേലെ പട്ടാമ്പി മുതൽ ബസ് സ്റ്റാൻഡ് വരെ ഇതിനോടകം പലയിടങ്ങളിലായി റോഡ് പെ‍ാളിച്ച് പൈപ്പുകളുടെ അറ്റകുറ്റ പണി നടത്തിയിട്ടുണ്ട്. ജല വിതരണം മുടങ്ങാതിരിക്കാനും വേനലിൽ വെള്ളം പാഴായിപ്പോവുന്നത് ഒഴിവാക്കാനും റോഡിലേക്ക് ഒഴുകുന്ന ജലം യാത്രക്കാരെ വിഷമത്തിലാക്കുന്നത് തടയാനും പൈപ്പ് പെ‍ാട്ടിയാൽ ഉടൻ നഗരസഭ റേ‍ാഡ് പെ‍ാളിച്ചുള്ള അറ്റകുറ്റ പണി നടത്തും. ജല വിതരണ ചുമതല നഗരസഭയ്ക്കായതിനാൽ നടപടിക്ക് കാലതാമസം ഉണ്ടാകാറില്ല.

റോഡിനടിയിലൂടെയുള്ള കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റിയെങ്കിൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകു. പട്ടാമ്പി കുളപ്പുള്ളി റോഡ് നിള ആശുപത്രി മുതൽ കുളപ്പുള്ളി ഐപിടി വരെ വീതി കൂട്ടി നവീകരിക്കുന്ന പദ്ധതിയിൽ പട്ടാമ്പി ടൗണിലെ ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ ഫണ്ട് ഉൾപ്പെടുന്നതിനാൽ റോഡ് നവീകരണം പൂർത്തിയാകുന്നതോടെ ടൗണിലെ ജല വിതരണ പൈപ്പ് മാറ്റലും നടക്കുമെന്നാണ് നഗരസഭ അധികൃതരും എംഎൽ‌എയും അറിയിച്ചിട്ടുള്ളത്. റോഡ് നവീകരണം ഐപിടി പരിസരത്ത് നിന്നാരംഭിച്ച് പോക്കുപ്പടി വരെ എത്തി നിൽക്കുകയാണ്. പോക്കുപ്പടിക്കും പട്ടാമ്പി ബസ് സ്റ്റാൻഡിനും ഇടയിൽ റോഡ് നവീകരണം പൂർത്തീകരിക്കുന്നതോടെ ജലവിതരണ പദ്ധതിയിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതോടെ മാത്രമേ ടൗണിലെ ജലവിതരണ പൈപ്പ് പൊട്ടി ജലം പാഴാകുന്നത് പൂർണമായും ഒഴിവാകുകയുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com