കെ റെയിൽ വിരുദ്ധ ജനകീയ സമിതി മാർച്ച് നടത്തി

Mail This Article
പാലക്കാട്∙ ഇന്ത്യൻ റെയിൽവേയുടെ കൈവശമുള്ള ഭൂമി കെ റെയിൽ - സിൽവർ ലൈൻ പദ്ധതിക്ക് വിട്ടു നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി പാലക്കാട് ഡിവിഷനൽ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. പ്ലാച്ചിമട കോക്ക കോള വിരുദ്ധ സമരസമിതി നേതാവ് വിളയോടി വേണുഗോപാൽ ധർണ ഉദ്ഘാടനം ചെയ്തു. ഭൂമി വിട്ടുകൊടുക്കാനുള്ള ശ്രമങ്ങളിൽ നിന്ന് റെയിൽവേ പിന്തിരിയണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ സമരവുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സമിതി രക്ഷാധികാരി കെ.ശൈവ പ്രസാദ് അധ്യക്ഷനായി. ജോസഫ് എം.പുതുശ്ശേരി, സി.ആർ.നീലകണ്ഠൻ, കെ.അബ്ദുൽ അസീസ്, എം.ടി.തോമസ്, അബൂബക്കർ ചെങ്ങാട്ട്, രാമചന്ദ്രൻ വരപ്രത്ത്, ശിവദാസ് മഠത്തിൽ, ടി.സി.രാമചന്ദ്രൻ, ശിവരാജേഷ്, എസ്.രാജീവൻ എന്നിവർ പ്രസംഗിച്ചു. ആവശ്യ ഉന്നയിച്ച് ഭാരവാഹികൾ ഡിആർഎമ്മിന് നിവേദനം നൽകി.