ADVERTISEMENT

എലപ്പുള്ളി ∙ പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന ജില്ലയിലെ ആദ്യകാല എൽപി സ്കൂളുകളിൽ ഒന്നായ എലപ്പുള്ളി ഗവ.എൽപി ഗേൾസ് സ്കൂളിൽ അടുത്ത അധ്യയന വർഷം മുതൽ ആൺകുട്ടികൾക്കും പ്രവേശനം. എലപ്പുള്ളി പഞ്ചായത്തിലെ 19ാം വാർഡായ എലപ്പുള്ളി കിഴക്കേത്തറയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ 1920 ലാണ് ആരംഭിച്ചത്. 2004 വരെ വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 2004 ഒക്ടോബറിൽ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നനുവദിച്ച തുക ഉപയോഗിച്ചു എലപ്പുള്ളി തറയിലെ പഞ്ചായത്തിന്റെ സ്ഥലത്തു സ്കൂളിനു പുതിയ കെട്ടികം നിർമിച്ചു നൽകി. ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള സ്കൂളിൽ നിലവിൽ നാൽപതോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. പ്രീപ്രൈമറി ക്ലാസുകളും ഇവിടെ ആരംഭിച്ചിട്ടുണ്ട്.

 പാലക്കാട് താലൂക്കിലും ചിറ്റൂർ വിദ്യാഭ്യാസ ഉപജില്ലയിലുമാണു സ്കൂൾ സ്ഥിതി ചെയ്യുന്നത്. മതിയായ സ്കൂൾ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉള്ളതിനാൽ സ്കൂളിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകണമെന്നും മിക്സഡാക്കണമെന്നും വർഷങ്ങളായി സ്കൂൾ പിടിഎ ആവശ്യപ്പെട്ടിരുന്നു. സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് തീരുമാനം പഞ്ചായത്തും അംഗീകരിച്ചു. ഇവർ വിദ്യാഭ്യാസ വകുപ്പിനു നൽകിയ അപേക്ഷയെ തുടർന്നാണു സ്കൂളിൽ വരുന്ന അധ്യയന വർഷം മുതൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചത്. നവകേരള സദസ്സിലും ഈ വിഷയം ഉന്നയിച്ചു നിവേദനം നൽകിയതിനെ തുടർന്നാണു നടപടികൾ വേഗത്തിലായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com