ADVERTISEMENT

മുതലമട  ∙ ആശുപത്രിയിലെത്തുന്നതിനു മുൻപ് അർധരാത്രിയിൽ ആംബുലൻസിൽ യുവതി പ്രസവിച്ചു. മുതലമട നരിപ്പാറചള്ള മണികണ്ഠന്റെ ഭാര്യ ജ്യോതിയാണ് ഇന്നലെ പുലർച്ചെ 12.30ന് ആംബുലൻസിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്.ജ്യോതിക്ക് ഇന്നലെ അർധരാത്രി 12 മണിയോടെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണു ജില്ലാ ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസ് വിളിച്ചത്. 

കാമ്പ്രത്ത്ചള്ള വടക്കെ കോളനിയിലെ ജാസിക്കിന്റെ ആംബുലൻസിൽ ഭർത്താവ് മണികണ്ഠനൊപ്പം 2 കിലോമീറ്റർ പിന്നിട്ടു ചുള്ളിയാർമേട് എത്തുമ്പോഴേക്കു കുഞ്ഞ് പുറത്തുവരികയായിരുന്നു. ജാസിക് ഉടൻ സുഹൃത്തും ആംബുലൻസ് ഡ്രൈവറുമായ നെണ്ടൻകിഴായ സ്വദേശി ഗോപിയെ വിളിച്ചു. ഗോപിയുടെ നിർദേശമനുസരിച്ച് ഒരു കിലോമീറ്റർ അപ്പുറത്തുള്ള മുതലമട സ്നേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു.

രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ആർ.ശ്രീരാഗും നഴ്സ് സുജാത ഗുരുവായൂരപ്പനും ചേർന്നു പൊക്കിൾക്കൊടി മുറിച്ചു കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞിനും അമ്മയ്ക്കും പ്രഥമശുശ്രൂഷ നൽകി. പുലർച്ചെ തന്നെ ഇരുവരെയും ജില്ലാ ആശുപത്രിയിലെത്തിച്ചു തുടർ ചികിത്സ ഉറപ്പാക്കിയാണു ജാസിക് മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com