ADVERTISEMENT

വാളയാർ ∙ ട്രാക്കിനു സമീപത്തു കെട്ടിയിരുന്ന പശു കയർ പൊട്ടിച്ചോടിയപ്പോൾ പിടിക്കാൻ പിന്തുടർന്നോടിയ ക്ഷീരകർഷക ട്രെയിൻ തട്ടി  മരിച്ചു. ഇവർക്കൊപ്പം പശുവും കിടാവും ഇതേ ട്രെയിൻ തട്ടി ചത്തു. കഞ്ചിക്കോട് ആലാമരം ശിവാജി നഗറിൽ അയ്യൻകുട്ടിയുടെ ഭാര്യ കുഞ്ചാൾ (66) ആണു മരിച്ചത്. ഇന്നലെ രാവിലെ 10.45നു ചുള്ളിമട സ്കൂളിനു പിൻവശത്തെ റെയിൽവേ ട്രാക്കിൽ, ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് ട്രെയിൻ ഇടിച്ചായിരുന്നു അപകടം. എ ലൈനിൽ വളവു തിരിഞ്ഞെത്തിയ ട്രെയിൻ പശുവിനെയും കിടാവിനെയും കുഞ്ചാളിനെയും ഇടിച്ചിടുകയായിരുന്നെന്നു സമീപവാസികൾ പറഞ്ഞു. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. മക്കൾ: കണ്ണൻ, രാമു, ശാന്തി, രേണുക. മരുമക്കൾ: നടരാജൻ, നാട്ടുരാജാസ്വാമി, ലത, കാഞ്ചനാദേവി.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com