ADVERTISEMENT

പട്ടാമ്പി ∙ പാലക്കാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.വിജയരാഘവൻ പട്ടാമ്പി നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി. പഞ്ചായത്തുകളിലെ പ്രമുഖരുടെ വീടുകളിൽ എത്തിയായിരുന്നു പ്രചാരണം. പട്ടാമ്പിയിൽ രക്തസാക്ഷി പി.കെ.രാജന്റെ വീട്ടിൽ നിന്നായിരുന്നു പ്രചാരണ തുടക്കം. നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ വീടുകളിലെത്തി പ്രമുഖരെ കണ്ടശേഷം മുതുതല, കൊപ്പം, തിരുവേഗപ്പുറ, വിളയൂർ, കുലുക്കല്ലൂർ, വല്ലപ്പുഴ പഞ്ചായത്തുകളിലും സ്ഥാനാർഥി എത്തി. എൽഡിഎഫ് നേതാക്കളായ ടി.ഗോപാലകൃഷ്ണൻ, എൻ.പി.വിനയകുമാർ, ടി.കെ.നാരായണദാസ്, മുഹമ്മദ് മുഹസിൻ എംഎൽഎ, എ.വി.സുരേഷ്, പി.സുന്ദരൻ, എം.എൻ.കരുണാകരൻ എന്നിവരും സ്ഥനാർഥിക്കെ‍ാപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com