ADVERTISEMENT

പാലക്കാട് ∙ നല്ല കടുപ്പത്തിലൊരു കട്ടൻചായ നൽകി കടുപ്പത്തിൽ തന്നെയായിരുന്നു പ്രതിഷേധം. ആ വഴി വന്നവർക്കെല്ലാം സമരപ്പന്തലിൽ വച്ചുണ്ടാക്കിയ കട്ടൻചായ നൽകി. എന്നിട്ട് തങ്ങളുടെ ന്യായമായ ആവശ്യം ജനങ്ങളെയും അധികാരികളെയും അറിയിച്ചു. സപ്ലൈകോയെ സംരക്ഷിക്കുക, അവശ്യസാധനങ്ങൾ ലഭ്യമാക്കുക, അതുവഴി ജനങ്ങൾക്കു താങ്ങാകുക, കേന്ദ്ര അവഗണന തിരുത്തുക, സ്ഥിരം ജീവനക്കാർക്കു യഥാസമയം വേതനം ഉറപ്പാക്കുക, സബ്ഡിസി നൽകിയ വകയിൽ സപ്ലൈകോയ്ക്കു ലഭിക്കാനുള്ള ആയിരം കോടിയിലേറെ രൂപ ഉടൻ നൽകി സ്ഥാപനത്തെ സംരക്ഷിക്കുക, താൽക്കാലിക ജീവനക്കാർക്ക് ജോലിയും വേതനവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ ആണു കലക്ടറേറ്റിനു മുന്നിൽ അടുപ്പുകൂട്ടി ചായയിട്ടു വിതരണം ചെയ്തു പ്രതിഷേധിച്ചത്. 

സമരം സിഐടിയു ജില്ലാ സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്തു. സപ്ലൈകോയെ സംരക്ഷിക്കേണ്ടതും നിലനിർത്തേണ്ടതും ജനകീയ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് അനൂപ് മറ്റവന അധ്യക്ഷനായി. സെക്രട്ടറി എം.രാംദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.സ്വപ്ന, എം.മനു, ജില്ലാ ട്രഷറർ എ.അനൂഫ്, ഭാരവാഹികളായ എം.ആർ.സാജു, ഹർഷാദ്, എസ്.രവി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com