ADVERTISEMENT

കൊല്ലങ്കോട് ∙ രാജ്യത്തു ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെങ്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി അധികാരത്തിലെത്തണം. അല്ലെങ്കിൽ രാജ്യത്തിന്റെ അസ്തിത്വം തന്നെ നഷ്ടപ്പെടുമെന്നു  ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു. യുഡിഎഫ് നെന്മാറ നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെടുപ്പിലെ വോട്ടിങ്ങിൽ തെറ്റു പറ്റിയാൽ പിന്നെ തിരുത്താൽ കഴിയാത്ത സ്ഥിതിയാകും. ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്നു പറയാൻ കഴിയില്ല.

കർഷകരെയും സാധാരണക്കാരെയും കബളിപ്പിച്ച സംസ്ഥാന സർക്കാരിനെതിരെയും പ്രതികരിക്കാനുള്ള അവസരം കൂടിയാണു ലോക്സഭ തിരഞ്ഞെടുപ്പെന്നും എ.തങ്കപ്പൻ പറഞ്ഞു. യുഡിഎഫ് നെന്മാറ നിയോജക മണ്ഡലം ചെയർമാൻ കെ.ആർ.പത്മകുമാർ അധ്യക്ഷനായി. ആലത്തൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്, കെപിസിസി സെക്രട്ടറി വി.ബാബുരാജ്, മുസ്‌ലിം‌ ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എം.എം.ഹമീദ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. 

കെപിസിസി അംഗ‌ം സജേഷ് ചന്ദ്രൻ, മുസ്‌ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.അബ്ദുൽ റഹീം, ഡിസിസി സെക്രട്ടറിമാരായ കെ.ജി.എൽദോ, എം.പത്മഗിരീശൻ, യുഡിഎഫ് മണ്ഡലം കൺവീനർ എ.കെ.ഹുസൈൻ, കേരള കോൺഗ്രസ് (ജോസഫ്) നേതാവ് എൻ.വി.സാബു, ആർഎസ്പി ജില്ലാ എക്സിക്യൂട്ടീവ് ബി.ജിതേഷ്കുമാർ, സിഎംപി ജില്ലാ സെക്രട്ടറി പി.കലാധരൻ, ഫോർവേഡ് ബ്ലോക്ക് ദേശീയ സമിതി അംഗം എ.കെ.ചന്തം, ജെഎസ്എസ് ജില്ലാ വൈസ് പ്രസിഡന്റ് എ.കെ.രാമനാഥൻ, എൻജെഡി ജില്ലാ ട്രഷറർ എം.എ.സുൽത്താൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.വിഷ്ണു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ കെ.ഗുരുവായൂരപ്പൻ, വിനോദ് ചക്രായി, ഇക്ബാൽ പുതുനഗരം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com