ADVERTISEMENT

പത്തിരിപ്പാല ∙ പഴയലക്കിടി ഒന്നാം വില്ലേജിന് സമീപം സൂപ്പർമാർക്കറ്റ് പൂർണമായും കത്തിനശിച്ചു. മംഗലം പടിഞ്ഞാർക്കര അബ്ബാസിന്റെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്സ് സൂപ്പർമാർക്കറ്റ് ആണ് ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ന് തീ കത്തിനശിച്ചത്. ഉച്ചകഴിഞ്ഞു രണ്ടരയോടെ ഉടമ കടയടച്ചു പോയ ശേഷമാണ് കടയിൽ നിന്നു പുക ഉയർന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ കടയുടമ ഷട്ടർ തുറക്കാൻ ശ്രമിച്ചെങ്കിലും  തീ പടരുകയായിരുന്നു. നാട്ടുകാരും കടയുടമയും ചേര്‍ന്നു തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 

പഴയലക്കിടി ഒന്നാം വില്ലേജ് ഓഫിസിനു സമീപം തീ കത്തി നശിച്ച ഫ്രണ്ട്സ് സൂപ്പർമാർക്കറ്റ്
പഴയലക്കിടി ഒന്നാം വില്ലേജ് ഓഫിസിനു സമീപം തീ കത്തി നശിച്ച ഫ്രണ്ട്സ് സൂപ്പർമാർക്കറ്റ്

തുടര്‍ന്നു ഷൊര്‍ണൂര്‍, കോങ്ങാട് എന്നിവിടങ്ങളില്‍ നിന്നു 2 യൂണിറ്റ് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് മൂന്നരയോടെ തീ അണച്ചു.  12 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കടയുടമ അബ്ബാസ് പറഞ്ഞു. പലചരക്ക് സാധനങ്ങള്‍, പച്ചക്കറി, സ്റ്റേഷനറി, ശീതളപാനീയം, ബേക്കറി എന്നിവ പൂര്‍ണമായും കത്തിയമര്‍ന്നു.ഫ്രീസര്‍, റഫ്രിജറേറ്റർ, റാക്കുകള്‍, ത്രാസ്, മേശ തുടങ്ങിയ മുഴുവന്‍ ഉപകരണങ്ങളും നശിച്ചു. കടയില്‍ സൂക്ഷിച്ചിരുന്ന 2 ലക്ഷം രൂപയും കത്തിപ്പോയതായി കടയുടമ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക വിവരം. കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com