ADVERTISEMENT

പട്ടാമ്പി ∙ വാഹനത്തിൽ നിന്നു ചോർന്ന ഡീസൽ റോഡിൽ പരന്നു. അപകടം ഒഴിവാക്കാൻ അഗ്നിരക്ഷാ സേനയെത്തി റോഡ് കഴുകിയ വൃത്തിയാക്കി. ഇന്നലെ രാവിലെ ശങ്കരമംഗലം തെക്കുമുറി വളവിലാണ് റോഡിൽ ഡീസൽ പരന്നത്. വിവരം അറിഞ്ഞയുടൻ പട്ടാമ്പി അഗ്നിരക്ഷാസേന യൂണിറ്റ് സ്ഥലത്തെത്തി റോഡ് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി റോഡിലെ ഡീസൽ നീക്കി. റോഡിലെ ഡീസലിൽ തെന്നിവീണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റിരുന്നു.

ഡീസൽ കയറ്റിപ്പോകുന്ന വാഹനം വളവ് തിരിഞ്ഞപ്പോൾ ഡീസൽ ചോർന്നതാകാമെന്നു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡീസലിൽ തെന്നി ബൈക്ക് യാത്രക്കാരൻ വീണതോടെ പ്രദേശത്തെ വ്യാപാരികളാണ് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചത്. കൊടും വളവുകളിൽ വാഹനങ്ങൾ വേഗം തിരിക്കുമ്പോൾ ഇത്തരത്തിൽ ഡീസൽ റോഡിലേക്ക് ഒഴുകാൻ സാധ്യതയുള്ളതായി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com