ADVERTISEMENT

കെട്ടിട നികുതിഇന്നും സ്വീകരിക്കും; കുമരനല്ലൂർ ∙ കപ്പൂർ പഞ്ചായത്തിൽ ഉൗർജിത നികുതി പിരിവിന്റെ ഭാഗമായി കെട്ടിട നികുതി സ്വീകരിക്കുന്നതിനായി അവധി ദിവസമായ ഇന്ന് ഓഫിസ് പ്രവർത്തിക്കുമെന്നു സെക്രട്ടറി അറിയിച്ചു.

കാളികാവിലെ ഉത്രം വിളക്ക്; നാളെ ഗതാഗത നിയന്ത്രണം 
പത്തിരിപ്പാല ∙ മങ്കര കാളികാവിലെ ഉത്രം വിളക്ക് ഉത്സവത്തോടനുബന്ധിച്ചു മങ്കര – കാളികാവ്– കോട്ടായി റോഡിൽ നാളെ ഉച്ചകഴിഞ്ഞു 3 മുതൽ 10 വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. കോട്ടായി ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ പറളി, ഓടന്നൂര്‍ വഴി പോകണം. മങ്കരയിലേക്കുള്ളവ വാവുള്ള്യാര്‍, ഓടന്നൂര്‍, പറളി വഴി പോകണം.

അപേക്ഷ ക്ഷണിച്ചു
ഷൊർണൂർ∙ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. ഏപ്രിൽ 3 വരെ www.polyadmission.org/ths വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഏപ്രിൽ 5ന് രാവിലെ 10 മുതൽ 11.30 വരെ അഭിരുചി പരീക്ഷ നടത്തും. ഏഴാം ക്ലാസ് പാസായ മലയാളം/ഇംഗ്ലിഷ് മീഡിയം വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 9447477094

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com