വിജയരാഘവൻ ചെർപ്പുളശ്ശേരിയിൽ

Mail This Article
ചെർപ്പുളശ്ശേരി ∙ വെന്തുരുകുന്ന വേനൽച്ചൂടിൽ ജനങ്ങളോട് സൗഹൃദം പങ്കിട്ട് പാലക്കാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.വിജയരാഘവൻ ചെർപ്പുളശ്ശേരിയിലും പരിസരങ്ങളിലും പര്യടനം നടത്തി. വെള്ളിനേഴി പഞ്ചായത്തിലെ തിരുവാഴിയോട് മല്ലത്തു കോളനിയിലാണ് ഇന്നലെ രാവിലെ പര്യടനം തുടങ്ങിയത്. കുളക്കാട്, മാങ്ങോട്, വീരമംഗലം ലക്ഷംവീട് കോളനി എന്നിവിടങ്ങളിലും സ്ഥാനാർഥിക്കു സ്വീകരണം നൽകി.
കാറൽമണ്ണ കരുമാനാംകുറുശ്ശിയിൽ കൊന്നപ്പൂവ് നൽകിയാണു സ്ഥാനാർഥിയെ വരവേറ്റത്. കാറൽമണ്ണയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ആറുമുഖൻ മുതലിയുടെയും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗമായിരുന്ന ശ്വേതയുടെയും വേർപാടിൽ വീട്ടിലെത്തി അനുശോചനം അറിയിച്ചു. ചെർപ്പുളശ്ശേരിയിലെ തെക്കുംമുറി സംഗമത്തിലെത്തിയെ വിജയരാഘവനെ മുല്ലപ്പൂമാല അണിയിച്ചാണു സ്വീകരിച്ചത്. മാരായമംഗലം ഇരുമ്പാലശ്ശേരിയിലും നെല്ലായയിലും കയിലിയാടും നാട്ടുകാർ വരവേറ്റു. ചളവറയിലെ വെള്ളാരംകല്ലിലും തുടർന്നു തൃക്കടീരിയിലെ ചീരക്കുളത്തും സ്ഥാനാർഥി പര്യടനം നടത്തി.