ADVERTISEMENT

ഊട്ടി ∙ ബോട്ട് ഹൗസിലെ ആകാശപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. ഇത് കൂടാതെ ഊഞ്ഞാൽ, റോളർ കോസ്റ്റർ, ബംഗീ ജംപിങ് തുടങ്ങിയവയുമാണ് ഇവിടെ നിർമിക്കുന്നത്. 5.50 കോടി രൂപയിലാണു നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. മേയ് മാസം നടക്കുന്ന പുഷ്പമേളയ്ക്കു മുൻപായി ഇതിന്റെ ജോലികൾ പൂർത്തീകരിച്ചു സാഹസപ്രേമികൾക്കായി തുറന്നുകൊടുക്കാനാവുമന്നാണു  തമിഴ്നാട് ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ അധികാരികൾ പറയുന്നത്.

ഇതിനിടയിൽ ഇതിന്റെ നിർമാണത്തിന്നെതിരായും ചില സന്നദ്ധസംഘടനകൾ സ്വരമുയർത്തുന്നുണ്ട്. നീലഗിരിയിലെ മാസ്റ്റർ പ്ലാൻ കാറ്റിൽ പറത്തിയാണ് ഇതിന്റെ നിർമാണങ്ങൾ നടന്നു വരുന്നതെന്നും ചതുപ്പുനിലത്തിലാണു നിർമാണമെന്നുമാണ് ആക്ഷേപം. ഇതിനെതിരെ കോടതിയെ സമീപിക്കാനും നീക്കം നടക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com