പാലക്കാട് ജില്ലയിൽ ഇന്ന് (25-03-2024); അറിയാൻ, ഓർക്കാൻ

Mail This Article
കൂത്തുതാലപ്പൊലി ഉത്സവം : പത്തിരിപ്പാല ∙ മണ്ണൂര്‍ ശ്രീ കയ്മുകുന്നത്ത് കാവിലെ കൂത്തുതാലപ്പൊലി ഉത്സവം നാളെ നടക്കും. രാവിലെ 4.30ന് നിര്‍മാല്യദര്‍ശനം, വിശേഷാല്‍ പൂജകള്‍, 10ന് ദാരികവധം, മേളം, ഉച്ചകഴിഞ്ഞ് 2.30ന് മണ്ണൂര്‍ സ്വരൂപത്തില്‍ നിന്നു കുതിര എഴുന്നള്ളിപ്പ് തുടങ്ങും. 4ന് വേല എഴുന്നള്ളിപ്പ് ക്ഷേത്രമൈതാനിയില്‍ അണിനിരക്കും. മേളം, പഞ്ചവാദ്യം, 6.30ന് കുതിരകളി, ദേശവേലകള്‍ ക്ഷേത്രത്തിലെത്തും. രാത്രി 8.30ന് നാഗസ്വരം, 9.30ന് തായമ്പക, 11ന് ഇരട്ടത്തായമ്പക പുലര്‍ച്ചെ 1ന് കേളി, പറ്റ്, 2ന് മണ്ണൂര്‍ അയ്യപ്പന്‍ കാവില്‍ നിന്ന് താലം നിരത്തല്‍ പഞ്ചവാദ്യം, ശ്രീരാമപട്ടാഭിഷേകം കൂത്ത്, കുതിര- കാള കളിയോടെ താലപ്പൊലിക്കു വിരാമമാകും.
പുരസ്കാരം
ഷൊർണൂർ∙ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കു നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ സുഗതകുമാരി സ്മാരക പുരസ്കാരം അനിൽദാസ് ഷൊർണൂരിന്. മാർച്ച് 27നു വൈകിട്ട് നു ഹസ്സൻ മരയ്ക്കാർ ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും. ഡോ.ജോർജ് ഓണക്കൂർ, ഏഴാച്ചേരി രാമചന്ദ്രൻ, ബാബു കുഴിമറ്റം, കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും.