ADVERTISEMENT

വടക്കഞ്ചേരി∙ ആലത്തൂർ ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഡോ.ടി.എന്‍.സരസു കൂടി എത്തിയതോടെ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികള്‍ പ്രചാരണം ശക്തമാക്കി. എന്‍ഡിഎ സ്ഥാനാർഥി  ഡോ.ടി.എൻ.സരസു ആലത്തൂരിലും പരിസര പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി. തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിലെത്തിയ സ്ഥാനാര്‍ഥിയെ ബിജെപി ജില്ലാ സെക്രട്ടറി കെ.സുരേന്ദ്രൻ പൊന്നാട അണിയിച്ച് സ്വീകരിച്ചു. 

ആലത്തൂർ ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി 
കെ.രാധാകൃഷ്‌ണൻ എരിമയൂരിൽ പ്രചാരണത്തിൽ. ചിത്രം: മനോരമ
ആലത്തൂർ ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.രാധാകൃഷ്‌ണൻ എരിമയൂരിൽ പ്രചാരണത്തിൽ. ചിത്രം: മനോരമ

സംസ്ഥാന സമിതി അംഗം ഉല്ലാസ് ബാബു, ജില്ലാ ജനറൽ സെക്രട്ടറി എം.കെ ഓമനക്കുട്ടൻ, ശ്രീരാജ് വള്ളിയോട്, കെ.പ്രസന്നകുമാർ, തേങ്കുറിശി പഞ്ചായത്ത് അംഗം എസ്.ഷിജു, മേലാർക്കോട് പഞ്ചായത്ത് അംഗം ധനലക്ഷ്മി തുടങ്ങിയവർ സ്ഥാനാര്‍ഥിക്കൊപ്പം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്റെ വിജയത്തിനായി യുഡിഎഫ് വടക്കഞ്ചേരി മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി. 

ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ഡോ.ടി.എൻ.സരസു ആലത്തൂരില്‍ സന്ദര്‍ശനം നടത്തുന്നു.
ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ഡോ.ടി.എൻ.സരസു ആലത്തൂരില്‍ സന്ദര്‍ശനം നടത്തുന്നു.

നിയോജക മണ്ഡലം ചെയർമാൻ തോലന്നൂർ ശശിധരൻ ഉദ്ഘാടനം ചെയ്തു. വടക്കഞ്ചേരി മണ്ഡലം യുഡിഎഫ് ചെയർമാൻ ഇല്ല്യാസ് പടിഞ്ഞാറേക്കളത്തിൽ അധ്യക്ഷത വഹിച്ചു. സുരേഷ് വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. നൗഷാദ്, മനോജ് കുമാർ, ഡോ.അർസലൻ നിസാം, റെജി.കെ.മാത്യു, എം.ദിലീപ്, വി.എ.ബെന്നി, സെയ്തലവി, പഞ്ചായത്ത് അംഗങ്ങളായ കെ.മോഹൻദാസ്, സി.മുത്തു, സി.കെ.ദേവദാസ്, ജി.സതീഷ് കുമാർ, ശ്രീനാഥ് വെട്ടത്ത്, അമ്പിളി മോഹന്‍ദാസ്, മഹിളാ കോൺഗ്രസ് പ്രസിഡന്റ് സൗമ്യ, ഐഎന്‍ടിയുസി പ്രസിഡന്റ് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഇന്നലെ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലാണു രമ്യാ ഹരിദാസ് സന്ദര്‍ശനം നടത്തിയത്.

എൽഡിഎഫ് സ്ഥാനാർഥി കെ.രാധാകൃഷ്ണൻ തരൂർ നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. സ്കൂളുകളിലും കോളജുകളിലും കുട്ടികളെ കാണാനെത്തി. രാവിലെ പെരുങ്ങോട്ടുകുറിശിയില്‍ നിന്നാരംഭിച്ച പര്യടനം പരുത്തിപ്പുള്ളി, കോട്ടായി, കുത്തന്നൂര്‍, തരൂര്‍, അത്തിപ്പൊറ്റ, പാടൂര്‍, മംഗലം, കണ്ണമ്പ്ര, പുതുക്കോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം വടക്കഞ്ചേരി സമാപിച്ചു. 

എൽഡിഎഫ് നേതാക്കളായ ടി.എം.ശശി, പി.പി.സുമോദ് എംഎൽഎ, കെ.എൻ.സുകുമാരൻ, ടി.കണ്ണൻ, വാസുദേവൻ തെന്നിലാപുരം, തോമസ് ജോൺ തുടങ്ങിയവർ സ്ഥാനാർഥിയോടൊപ്പം വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com