ADVERTISEMENT

ഊട്ടി ∙ ഊട്ടിയിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രികാ സമർപ്പണവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ബിജെപി പ്രവർത്തകർക്കു പരുക്കേറ്റു. തുടർന്ന് ബിജെപി സംസ്ഥാന പ്രസിഡന്റും കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ കെ.അണ്ണാമലൈയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം നടത്തി.

നീലഗിരി ജില്ലാ പൊലീസ് സൂപ്രണ്ട് പി.സുന്ദരവടിവേലു നേരിട്ടെത്തിയാണ് ലാത്തിച്ചാർജ് നടത്തിയതെന്നും എസ്പിയെ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. എസ്പി എത്തി അണ്ണാമലൈയോട് ചർച്ച നടത്തിയതോടെയാണ് ഉപരോധം പിൻവലിച്ചത്. 

ഇതേസമയത്ത് തന്നെ എഡിഎംകെ പ്രവർത്തകരും പൊലീസ് നീതിപാലിക്കണമെന്ന് ആവശ്യപ്പെട്ട് റോഡിൽ കുത്തിയിരുന്നു. ഇവിടെയും എസ്പിയെത്തി പാർട്ടി നേതാക്കളോട് ചർച്ചനടത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. കലക്ടറേറ്റ് റോഡിൽ ആശുപത്രിയിലേക്കുള്ള ആംബുലൻസുകൾ ഉൾപ്പെടെ മണിക്കൂറുകളോളം കുടുങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com