ADVERTISEMENT

ഗതാഗതം നിയന്ത്രണം; പത്തിരിപ്പാല ∙ മണ്ണൂർ ശ്രീ കയ്മുകുന്നത്ത് കാവിലെ കൂത്തുതാലപ്പൊലിയോടനുബന്ധിച്ചു ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെ പത്തിരിപ്പാല - മണ്ണൂർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോങ്ങാട് – പത്തിരിപ്പാല റോഡിലൂടെ പോകുന്ന വാഹനങ്ങൾ കേരളശ്ശേരി- പറയങ്കാട് - മങ്കര വെള്ളറോഡ് വഴി പോകണം.

തേനൂർ ദേശവേല: നാളെ ഗതാഗതനിയന്ത്രണം
പത്തിരിപ്പാല ∙ തേനൂർ അത്താഴംപെറ്റ ഭഗവതി ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് നാളെ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെ പാലക്കാട് കുളപ്പുള്ളി സംസ്ഥാനപാതയിൽ പറളി മുതൽ മങ്കര വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മങ്കര പൊലീസ് അറിയിച്ചു. പാലക്കാട് നിന്നു ഒറ്റപ്പാലം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പറളി– ഓടന്നൂർ– മങ്കര വഴിയും പത്തിരിപ്പാലയിൽ നിന്നു പോകുന്ന വാഹനങ്ങൾ മങ്കര കാളികാവ്– ഓടന്നൂർ, പറളി വഴിയും ഉപയോഗപ്പെടുത്തണം.

വാട്ടർ കണക്‌ഷൻ വിഛേദിക്കും 
മണ്ണാർക്കാട് ∙ വെള്ളക്കരം കുടിശിക അടയ്ക്കാത്തവരുടെ കണക്‌ഷനുകൾ 28നു മുൻപ് അറിയിപ്പ് ഇല്ലാതെ വിഛേദിക്കുമെന്ന് ജല അതോറിറ്റി മണ്ണാർക്കാട് അസി.എൻജിനീയർ അറിയിച്ചു. മീറ്റർ തകരാറിന് നോട്ടിസ് ലഭിച്ചവർ മീറ്റർ ഉടൻ മാറ്റി സ്ഥാപിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

ലൈഫ് സർട്ടിഫിക്കറ്റ് 
പാലക്കാട്∙ കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലയിൽ 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച തൊഴിലാളി, കുടുംബ, സാന്ത്വന പെൻഷൻ ഗുണഭോക്താക്കളുടെ ലൈഫ് സർട്ടിഫിക്കറ്റ് നൽകേണ്ട അവസാന തീയതി ഏപ്രിൽ 30 വരെ നീട്ടി. 

വൈദ്യുതി മുടക്കം
കടമ്പഴിപ്പുറം ∙ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു രാവിലെ 8 മുതൽ ഒരു മണി വരെ തൃക്കോവിൽ, ഹൈസ്കൂൾ, മാതാ, റജിസ്റ്റർ ഓഫിസ്, കരിപ്പാലി, പതിനാറാം മൈൽ, അയങ്ങോട്ടുകളം, അരുവാക്കോട്, പറക്കുണ്ട് ട്രാൻസ്ഫോമർ പരിധിയിലും 12  മുതൽ 5 വരെ നന്ദികുളം, കൊല്ലിയാനി, കല്ലമ്പറമ്പ്  ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി മുടങ്ങും.

സ്‌പോട് അഡ്മിഷൻ 
അയിലൂർ∙ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിലേക്ക് സ്‌പോട് അഡ്മിഷൻ ആരംഭിച്ചു. എസ്എസ്എൽസിയാണു യോഗ്യത. എസ്ടി, മറ്റു പിന്നാക്ക വിഭാഗം വിദ്യാർഥികൾക്കു വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. ഫോൺ: 8547005029, 9495069307.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com