ADVERTISEMENT

പാലക്കാട്∙ പത്തു പരീക്ഷകളും തീർന്നതോടെ പത്താം ക്ലാസിൽ നിന്ന് അവർ പടിയിറങ്ങി. അവസാന പരീക്ഷയും എഴുതി പരീക്ഷാ ഹാളിനു പുറത്ത് എത്തിയപ്പോൾ ചില കണ്ണുകൾ കലങ്ങിയിരുന്നു. പരീക്ഷ കഴിഞ്ഞതിന്റെ ആശ്വാസം മുഖത്തുണ്ടെങ്കിലും പ്രിയ കൂട്ടുകാരെയും അധ്യാപകരെയും സ്കൂളിനെയും വിട്ടു പടിയിറങ്ങുന്നതിന്റെ സങ്കടം ചിലർക്ക് ഉള്ളിൽ ഒതുക്കാൻ കഴിഞ്ഞില്ല. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയവർ കൂട്ടുകാരെ കെട്ടിപ്പിടിച്ചു കരഞ്ഞു. 

എസ്എസ്എൽസി പരീക്ഷയുടെ അവസാനദിവസമായ ഇന്നലെ പാലക്കാട് മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള  കാഴ്ചകൾ. ചിത്രം: ഗിബി സാം / മനോരമ
എസ്എസ്എൽസി പരീക്ഷയുടെ അവസാനദിവസമായ ഇന്നലെ പാലക്കാട് മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ചകൾ. ചിത്രം: ഗിബി സാം / മനോരമ

അവർക്കു സ്നേഹ ചുംബനങ്ങൾ നൽകി. നിറങ്ങൾ കൂട്ടുകാരുടെ മുഖത്തു തേച്ച് ഹോളി ആഘോഷിച്ചും ചിലർ സ്കൂളിലെ അവസാന ദിനം കളറാക്കി. ചായങ്ങൾ വാരിയെറിഞ്ഞും പേപ്പറുകൾ കീറി കാറ്റത്തു പറത്തിയും പരീക്ഷാ സമ്മർദം അവസാനിച്ചതിന്റെ സന്തോഷവും പങ്കുവച്ചു. യൂണിഫോമിൽ പരസ്പരം പേരുകൾ എഴുതി. ഓട്ടോഗ്രഫുകൾ ഇല്ലാതായതോടെ പറയാനുള്ളതൊക്കെ യൂണിഫോമിൽ തന്നെ ചിലർ കുത്തിക്കുറിച്ചു. ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് അവസാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com