ADVERTISEMENT

പത്തിരിപ്പാല ∙ മങ്കര കാളികാവ് റോഡിൽ കാരാട്ട്പറമ്പ് പള്ളി റോഡിനു സമീപം റോഡിൽ പൈപ്പ് പൊട്ടി ശുദ്ധജലം വ്യാപകമായി പാഴാകുന്നു. മങ്കര പൊലീസ് ക്വാർട്ടേഴ്സിന് സമീപത്തെ ശുദ്ധജല പദ്ധതിയിലെ വെള്ളം 6 മാസമായി പാഴാകുകയാണ്.  നിരന്തരം വെള്ളം ഒലിച്ചിറങ്ങുന്നതിനാല്‍ റോഡിൽ വലിയ കുഴിയും രൂപപ്പെട്ടു കഴിഞ്ഞു.  ഇരുചക്ര വാഹനങ്ങൾ പതിവായി അപകടത്തിൽപ്പെടുന്നതായി നാട്ടുകാര്‍ പറഞ്ഞു.  കാരാട്ട് പറമ്പ്, ചണ്ടേക്കാട്, താവളം, ഹൈസ്കൂൾ മേഖലകളിലെ ഒട്ടേറെ കുടുംബങ്ങൾ ഈ പദ്ധതിയെ ആശ്രിയിക്കുന്നു. പദ്ധതി ഭാരവാഹികളെ വിവരം ധരിപ്പിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വെള്ളക്ഷാമം രൂക്ഷമായിട്ടും പൊട്ടിയ പൈപ്പ് അടക്കാൻ നടപടിയെടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com