ADVERTISEMENT

ഗെസ്റ്റ് അധ്യാപക ഒഴിവ്: പാലക്കാട് ∙ മേഴ്സി കോളജിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, മലയാളം, ഹിന്ദി, കൊമേഴ്സ്, ഫിസിക്കൽ എജ്യുക്കേഷൻ, ബയോടെക്നോളജി എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. അപേക്ഷ 20ന് മുൻപ് നൽകണം. അപേക്ഷാ ഫോം കോളജ് വെബ്സൈറ്റിൽ ലഭ്യമാണ്. 0491 2541149.

ഹിന്ദി ക്ലാസ്
പാലക്കാട് ∙ കേരള ഹിന്ദി പ്രചാരസഭയുടെ അധ്യാപക കോഴ്സിലേക്കുള്ള ഹിന്ദി ക്ലാസുകൾ പാലക്കാട് സ്റ്റേഡിയം ബൈപാസ് റോഡിനു സമീപമുള്ള കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിൽ ആരംഭിക്കുന്നു. ഫോൺ: 9048814573.

ട്രെയിൻ  സർവീസ് റദ്ദാക്കി
പാലക്കാട്∙ എട്ടിമട - വാളയാർ സ്റ്റേഷനുകൾക്കിടയിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോയമ്പത്തൂർ - ഷൊർണൂർ മെമു (06805), ഷൊർണൂർ - കോയമ്പത്തൂർ മെമു (06804) എന്നീ ട്രെയിനുകളുടെ സർവീസ് 4ന് റദ്ദാക്കിയതായി സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു.

കാലാവസ്ഥ
∙ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നു  കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആറാം തീയതി വരെ സാധാരണയെക്കാൾ 2 - 3 ഡിഗ്രി വരെ കൂടുതൽ ചൂട് അനുഭവപ്പെടും. കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

വോളിബോൾ പരിശീലനം
തിരുവഴിയാട് ∙ ഗവ.ഹൈസ്കൂൾ, ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി എന്നിവ 5 മുതൽ 15 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി വോളിബോൾ പരിശീലനം നൽകും. ഫോൺ. 9447249175, 6282608092

നീന്തൽ പരിശീലനം
നെന്മാറ ∙ പൊലീസ് പെൻഷനേഴ്സ് അക്വാറ്റിക് ക്ലബ് നെന്മാറ കോതക്കുളത്തിൽ നടത്തിവരാറുള്ള അവധിക്കാല സൗജന്യ നീന്തൽ പരിശീലനം 5ന് ആരംഭിക്കും. ഫോൺ. 9446086983.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com