ADVERTISEMENT

പാലക്കാട് ∙ സ്ഥാനാർഥി എന്ന നിലയിൽ ആരുടെ വോട്ടും താൻ വേണ്ടെന്നു പറയില്ലെന്നു വി.കെ.ശ്രീകണ്ഠൻ. പതിനെട്ടു വയസ്സു പൂർത്തിയാക്കിയ എല്ലാവർക്കും വോട്ടവകാശം സർക്കാർ കൊടുത്തിട്ടുണ്ടെങ്കിൽ അതു സ്വീകരിക്കാനുള്ള അവകാശം സ്ഥാനാർഥിക്ക് ഉണ്ടെന്നും എസ്ഡിപിഐയുടെ പിന്തുണയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിൽ മനംനൊന്ത ഒട്ടേറെ വ്യക്തികളും പ്രസ്ഥാനങ്ങളും പിന്തുണയുമായി വരുന്നുണ്ട്. യുഡിഎഫ് ഇത്തവണ പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ്. നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും യുഡിഎഫ് സ്ഥാനാർഥി നിറഞ്ഞുനിൽക്കുന്നു. വീടുകൾ തോറും യുഡിഎഫിന്റെ പ്രചാരണം ഒരുവട്ടം എത്തി.

ആദായനികുതിയുമായി ബന്ധപ്പെട്ടു കോൺഗ്രസിനെതിരായ നീക്കം പ്രചാരണരംഗത്തു സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. സാധാരണക്കാരായ പ്രവർത്തകർ തങ്ങളുടെ കയ്യിൽ നിന്നു പണമെടുത്തു പ്രചാരണരംഗത്തു സജീവമാണ്. ഫണ്ട് കുറവു പ്രവർത്തനരംഗത്ത് ഒരു മാന്ദ്യവും സൃഷ്ടിക്കില്ലെന്നും നാമനിർദേശപത്രിക സമർപ്പണത്തിനു ശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com