ADVERTISEMENT

പാലക്കാട് ∙ ജില്ലയിലെ മാവേലി സ്റ്റോറുകളിൽ ആരംഭിച്ച സപ്ലൈകോ റമസാൻ – വിഷു ചന്തയിൽ 13 ഇനം സബ്സിഡി സാധനങ്ങളിൽ 5 സാധനങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. മാർച്ച് 28ന് ആരംഭിച്ച മിക്ക ചന്തകളിലും പരിപ്പ്, പഞ്ചസാര, ജയ അരി, മട്ട അരി, പച്ചരി എന്നിവയാണ് ഇല്ലാത്തത്. പാലക്കാട് ഡിപ്പോയിലെ മാവേലി സ്റ്റോറുകളിൽ വെളിച്ചെണ്ണ ഇന്നലെയാണ് എത്തിയത്. മിക്ക മാവേലി സ്റ്റോറുകളിലും നേരത്തെ സ്റ്റോക്ക് ഉണ്ടായിരുന്നത് ഉഴുന്നും മുളകും മാത്രമാണ്. തുടർന്നു ഘട്ടംഘട്ടമായാണ് സാധനങ്ങൾ എത്തിക്കുന്നത്. സബ്സിഡി ഇനത്തിൽ നൽകുന്ന 13 സാധനങ്ങളും ഒരുമിച്ച് സ്റ്റോറുകളിൽ എത്തുന്നില്ല.

പാലക്കാട്, ആലത്തൂർ, ഒറ്റപ്പാലം, മണ്ണാർക്കാട് തുടങ്ങിയ 4 ഡിപ്പോകളിലായി ജില്ലയിലെ 64 മാവേലി സ്റ്റോറുകളിലും ചന്ത ആരംഭിച്ചിട്ടുണ്ട്. 13 വരെയാണ് ചന്ത. വിതരണം ചെയ്യുന്ന സാധനങ്ങളുടെ തുക ലഭിക്കാത്തതിനാൽ ഓർഡർ നൽകുന്നതിലും കുറഞ്ഞ അളവിലാണു വിതരണക്കാർ സപ്ലൈകോയിലേക്കു സാധനങ്ങൾ എത്തിക്കുന്നത്. ഇതാണു സപ്ലൈകോ കേന്ദ്രങ്ങളിൽ സാധനങ്ങളുടെ ലഭ്യതക്കുറവിന് കാരണം. 

സബ്സിഡി സാധനങ്ങൾ
∙ ചെറുപയർ
∙ ഉഴുന്ന്
∙ കടല
∙ വെള്ളപ്പയർ
∙ പരിപ്പ്

∙ മുളക്
∙ മല്ലി
∙ പഞ്ചസാര
∙ വെളിച്ചെണ്ണ
∙ ജയ അരി
∙ മട്ട അരി
∙ പച്ചരി|∙ കുറുവ അരി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com