ADVERTISEMENT

പാലക്കാട് ∙ പരിധി വിടുന്ന ചൂടിൽ പടക്കം പൊട്ടിക്കുമ്പോൾ ഏറെ കരുതലും സുരക്ഷയും അനിവാര്യമെന്ന് അഗ്നിരക്ഷാസേന. സ്വയം സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം അത്യാഹിതങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കണം. ഉയർന്ന ചൂടിൽ ഒരു തീപ്പൊരി വീണാൽ പോലും അത്യാഹിതത്തിനു കാരണമാകും. 
∙ മുതിർന്നവരുടെ സാന്നിധ്യത്തിൽ മാത്രമേ കുട്ടികൾ പടക്കം പൊട്ടിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം. വീട്ടിൽ പടക്കം സൂക്ഷിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കണം ∙ പൊട്ടിക്കുന്ന സ്ഥലത്ത് പടക്കം കൂട്ടിയിടരുത്. ഒരു തീപ്പൊരി പാറിയെത്തിയാൽ കൂട്ടത്തോടെ പടക്കം പൊട്ടും.

അത്യാഹിതത്തിന് ഇടയാക്കും ∙ പടക്കം പൊട്ടിക്കുമ്പോൾ അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാനായി ഒരു ബക്കറ്റ് വെള്ളം സമീപത്തു കരുതി വയ്ക്കണം ∙ സുരക്ഷിത അകലം പാലിച്ചു വേണം പടക്കത്തിനു തീകൊളുത്താൻ ∙ പടക്കം പൊട്ടിക്കുമ്പോൾ പരിസര വീടുകളിലുള്ള മുതിർന്ന വ്യക്തികൾ, കുട്ടികൾ, രോഗികൾ എന്നിവരുടെ അവസ്ഥ കൂടി പരിഗണിക്കണം ∙ വളർത്തു മൃഗങ്ങൾക്കും കരുതൽ ഉറപ്പാക്കണം ∙ അനധികൃതമായി തയാറാക്കുന്ന പടക്കങ്ങൾ വാങ്ങാതിരിക്കുക. ഇതിന്റെ ഉപയോഗം ആപത്തിനു വഴിവച്ചേക്കാം. 

തീ പടർത്തരുത്
∙ പടക്കം കൊളുത്തി എറിയുമ്പോഴും വാണം പോലുള്ളവ ഉപയോഗിക്കുമ്പോഴും തീ പടരുന്നില്ലെന്ന് ഉറപ്പാക്കണം. വാണം പോലുള്ള പടക്കങ്ങൾ മരത്തിലടക്കം തീ പടർത്തും. അഗ്നിരക്ഷാ സേന കൂടുതൽ ബുദ്ധിമുട്ടുന്നതും ഇത്തരം തീപിടിത്തം കെടുത്താനാണ് ∙ പടക്കം കൊളുത്തി റോഡിലേക്കു വലിച്ചെറിയരുത്. ഏതു സമയത്തും യാത്രക്കാർ വരുന്നുണ്ടാകാം.

വിൽപനയിലും സുരക്ഷ പാലിക്കണം
∙ പടക്കവിൽപനശാലകളിൽ സുരക്ഷ ഉറപ്പാക്കണം. അളവിൽ കൂടുതൽ പടങ്ങൾ സൂക്ഷിക്കരുത് ∙ റോഡരികിലും മറ്റുമായി വെയിലത്തുള്ള പടക്ക വിൽപന അപകടകരമാണ് ∙ വെയിലത്തു നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ പടക്കം സൂക്ഷിക്കുന്നതും അപകട സാധ്യത സൃഷ്ടിക്കും ∙ വാഹനങ്ങൾക്കു സമീപത്തു വച്ചും പടക്കം പൊട്ടിക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com