ADVERTISEMENT

കൊല്ലങ്കോട് ∙ വേനൽ കനത്തതടെ തീപിടിത്തവും വ്യാപകമായി. ഇന്നലെ മുതലമട, കൊല്ലങ്കോട്, വടവന്നൂർ,  പഞ്ചായത്തുകളിലായി അഞ്ചിടത്താണ് അഗ്നിരക്ഷാസേന നേരിട്ടെത്തി തീ അണച്ചത്.  കൊല്ലങ്കോട് പഞ്ചായത്തിലെ നെന്മേനി പള്ളിക്കു സമീപം റോഡിന് ഇരുവശവുമുള്ള കുറ്റിച്ചെടികൾക്കും പാഴ്‌വസ്തുക്കൾക്കും തീ പിടിച്ചു. വടവന്നൂർ പഞ്ചായത്തിലെ പൊക്കുന്നി, മുതലമട പഞ്ചായത്തിലെ കുറ്റിപ്പാടം, ചപ്പക്കാട്, പള്ളം എന്നിവിടങ്ങളിലാണ് ഇന്നലെ തീപിടിത്തം ഉണ്ടായത്. അശ്രദ്ധമായി‌ തീ ഉപയോഗിക്കുന്നതും തീ കൊളുത്തിയിടുന്നതുമാണു തീ പടരുന്നതിനു കാരണമാകുന്നതെന്ന് അഗ്നിരക്ഷാ സേന പറയുന്നു. കൊല്ലങ്കോട് സ്റ്റേഷൻ ഓഫിസർ അർജുൻ കെ.കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണു തീ അണയ്ക്കാൻ നേതൃത്വം നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com