ADVERTISEMENT

പട്ടാമ്പി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥ‍ാനാർഥികൾ വിജയിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അവരുടെ വിജയത്തിനായി വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്നും മന്ത്രി ആർ.ബിന്ദു. ‘സ്റ്റുഡന്റ്സ് സമ്മിറ്റ്’ വിദ്യാർഥി സംവാദ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അവർ. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങളെക്കുറിച്ചു മന്ത്രി വിശദീകരിച്ചു. 

രാജ്യത്തിന്റെ ചരിത്ര സംഭവങ്ങൾ മറച്ചു പിടിച്ചുള്ള പാഠ്യ പദ്ധതികൾക്കാണു കേന്ദ്രസർക്കാർ മുൻഗണന നൽകുന്നതെന്നു മന്ത്രി കുറ്റപ്പെടുത്തി. വിദ്യാർഥികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മന്ത്രി മറുപടി നൽകി. ഗ്രാമീണ ജനസമൂഹവുമായി സംവദിച്ച മന്ത്രി ആർ.ബിന്ദു നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കുടുംബയോഗങ്ങളിലും പങ്കെടുത്തു.

രാവിലെ ഓങ്ങല്ലൂർ, തിരുവേഗപ്പുറ ചെമ്പ്ര ഭജനമഠം, വിളയൂർ പഞ്ചായത്തിലെ കുപ്പൂത്ത്, കൊപ്പം പഞ്ചായത്തിലെ വിയറ്റ്നാംപടി എന്നിവിടങ്ങളിലെ കുടുംബ യോഗങ്ങളിലാണു മന്ത്രി പങ്കെടുത്തത്. വിദ്യാർഥി സമ്മിറ്റിനു ശേഷം വല്ലപ്പുഴ പഞ്ചായത്തിലെ ചൂരക്കോട്, കുലുക്കല്ലൂർ പഞ്ചായത്തിലെ വണ്ടുംതറ, കൊപ്പം പഞ്ചായത്തിലെ ആമയൂർ കിഴക്കേക്കര, മുതുതല പഞ്ചായത്തിലെ കൊഴിക്കോട്ടിരി പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും മന്ത്രി പങ്കെടുത്തു. എൽഡിഎഫ് നേതാക്കളായ ടി.കെ.നാരായണദാസ്, എൻ.പി.വിനയകുമാർ, സുബൈദ ഇസ്ഹാഖ്, ടി.ഗോപാലകൃഷ്ണൻ, എ.വി.സുരേഷ്, എം.ശങ്കരൻകുട്ടി എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com