ADVERTISEMENT

പാലക്കാട് ∙ വിഷു ആഘോഷത്തിനു മാവേലി സ്റ്റോറുകളിലും തിരക്ക്. ഒരിടവേളയ്ക്കു ശേഷം സബ്സിഡി ഇനങ്ങളും കെ റൈസും എത്തിയതോടെയാണു ജനങ്ങൾ വീണ്ടും സപ്ലൈകോ മാവേലി സ്റ്റോറുകളിലേക്ക് എത്തിയത്. ജില്ലയിൽ സപ്ലൈകോയുടെ വിൽപനശാലകളായ മാവേലി സ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ അടക്കം 105 കേന്ദ്രങ്ങളിലൂടെയും വിതരണം നടന്നെന്നും അധികൃതർ പറഞ്ഞു.  

സബ്സിഡി ഇനങ്ങൾക്കു സർക്കാർ വില വർധിപ്പിച്ച ശേഷം സപ്ലൈകോ വിൽപന കേന്ദ്രങ്ങളിൽ ആവശ്യാനുസരണം ഉൽപന്നങ്ങൾ ലഭിച്ചിരുന്നില്ല. ഇതിനിടെ മാവേലി സ്റ്റോറുകളിൽ കെ റൈസും ഓരോ താലൂക്കുകളിലും റമസാൻ–ഓണച്ചന്തകളുടെ വിൽപനയും സർക്കാർ ആരംഭിച്ചിരുന്നു. ആദ്യ ദിവസങ്ങളിൽ സബ്സിഡി ഇനങ്ങളുടെ കുറവുണ്ടായിരുന്നെങ്കിലും പിന്നീടു മിക്ക സാധനങ്ങളും എത്തിയെന്ന് അധികൃതർ പറഞ്ഞു.

കൺസ്യൂമർ ഫെഡിന്റെ കേന്ദ്രങ്ങളിലും വിൽപന നടന്നു. ഇതിനിടെയാണ് അരി, മുളക്, പഞ്ചസാര, പയറു വർഗങ്ങൾ, വെളിച്ചെണ്ണ തുടങ്ങി 13 ഇനം സബ്സിഡി ഇനങ്ങളും ഒരു പരിധിവരെ മിക്ക വിൽപന കേന്ദ്രങ്ങളിലും എത്തിയത്. വിവരമറിഞ്ഞു കഴിഞ്ഞ ദിവസവും ഇന്നലെയുമായി ഒട്ടേറെപ്പേരാണു വിഷു ആഘോഷിക്കാനുള്ള വിഭവ ശേഖരണത്തിനായി എത്തിയത്. പലയിടത്തും മണിക്കൂറുകൾക്കുള്ളിൽ തന്നെ പല ഉൽപന്നങ്ങളും കഴിയുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com