ADVERTISEMENT

പാലക്കാട്∙ കുമരപുരം ഗവ. വനിതാ ടിടിഐയിലെ ഇലക്ടറൽ ലിറ്ററസി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് ബോധവൽക്കരണ സന്ദേശയാത്ര സംഘടിപ്പിച്ചു. പാലക്കാട് ജില്ല സ്വീപ്പ് നോഡൽ ഓഫീസർ ഒ.വി.ആൽഫ്രട്ട് ഉദ്ഘാടനം ചെയ്തു. വോട്ടവകാശത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാഡുകളുമേന്തി അധ്യാപക വിദ്യാർഥികൾ സമീപപ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ചു.  പ്രിൻസിപ്പൽ പി.സി.കൃഷ്ണൻ, അധ്യാപകരായ ടി.വിജയകൃഷ്ണൻ, കെ.സെൽമ മോൾ,  ജി.ജയലേഖ തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com