ADVERTISEMENT

പട്ടാമ്പി ∙ നഗരസഭയിലെ കെ‍‍ാടലൂർ പാടത്ത് ജലസേചന സൗകര്യമെ‍ാരുക്കാൻ നടപ്പാക്കുന്ന പദ്ധതിയായ തോട് നവീകരണം പുരോഗമിക്കുന്നു. തോടുകളുടെ നവീകരണം മഴക്കാലത്തിനു മുൻപ് പൂർത്തീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. പട്ടാമ്പി നഗരസഭ കൃഷി ഭവൻ മുഖേന, പാടശേഖര സമിതി വാർഡ് കൗൺസിലർ സെയ്താലി വടക്കേതിലിന്റെ നേതൃത്വത്തിൽ പാലക്കാട് അഗ്രിക്കചറൽ പ്രിൻസിപ്പൽ ഓഫിസർക്ക് നൽകിയ അപേക്ഷയെ തുടർന്നാണ് തോടുകളുടെ നവീകരണത്തിന് ഫണ്ട് അനുവദിച്ചത്. നഗരസഭയുടെയും മുഹമ്മദ് മുഹസിൻ എംഎൽഎയുടെയും ഇടപെടൽ ഫണ്ട് അനുവദിക്കാൻ സഹായമായി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നബാർഡ് ഫണ്ടിലാണ് കെ‍ാടലൂർ പാടശേഖരം കനാൽ പുനരുദ്ധാരണം നടത്തുന്നത്.

3.77 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചിരിക്കുന്നത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങിയെങ്കിലും കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് പ്രവർത്തനോദ്ഘാടനം നഗരസഭ അധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടിയുടെ അധ്യക്ഷതയിൽ മുഹമ്മദ് മുഹസിൻ എംഎൽഎ നിർവഹിച്ചത്. നഗരസഭയിലെ 4,5,9 വാർഡുകളിൽ ഉൾപ്പെട്ടതാണ് കെ‍ാടലൂർ പാടശേഖരം. പാടശേഖരത്തിലെ പെരിക്കാട്ടുകുളം– ആലിൻചുവട്, പാണ്ടൻകുളം– പെരിക്കാട്ടുകുളം, കുണ്ടോക്ക് – പാണ്ടൻകുളം എന്നീ തോടുകൾ പാടശേഖരത്തിലെ പ്രധാന ജലസ്രോതസ്സുകളാണ്. ഇൗ മൂന്നു തോടുകളുടെയും നവീകരണത്തിനാണ് ആർഐഡിഎഫ് നബാർഡിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്. നഗരസഭയിലെ പ്രധാന പാടശേഖരമാണ് കെ‍ാടലൂർ പാടശേഖരം. നെൽക്കൃഷിയും പച്ചക്കറി കൃഷിയുമാണിവിടെ കർഷകർ കൂടുതലായും ചെയ്യുന്നത്.

മഴക്കാലത്തും, വേനലിലും ഒരുപോലെ കൃഷി ചെയ്യുന്ന പാടത്ത് ജലസേചന സൗകര്യം വർധിപ്പിച്ചാൽ കൂടുതൽ പ്രദേശത്തേക്ക് കൃഷി വ്യാപിപ്പിക്കാനാകും. വേനലിലെ ജല ക്ഷാമത്തിന് തോടുകളിൽ ജലം തടഞ്ഞു നിർത്താനുമാകും. അരികു ഭിത്തി നിർമാണം അടക്കമുള്ള തോട് നവീകരണ പ്രവൃത്തികൾ പുരേ‍ാഗമിക്കുകയാണ്. പെരിക്കാട്ടുകുളം നവീകരിച്ചതോടെ കുളത്തിലെ വെള്ളം ആലിൻചുവട് വരെ എത്തിക്കാനുള്ള പദ്ധതി കൂടി ആവശ്യമാണെന്ന് കർഷകർ പറയുന്നു. അതേസമയം തോട് നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും തോടുകളുടെ നവീകരണം പൂർത്തിയാകുന്നതോടെ പെരിക്കാട്ടുകുളത്തിലെ വെള്ളം  നവീകരിക്കുന്ന തോടിലൂടെ ഒഴുകി പാടത്തെത്താനുള്ള സംവിധാനമാകുമെന്നും വാർഡ് കൗൺസിൽ സെയ്തലവി വടക്കേതിൽ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com